PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

മാഹിയിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു

ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.

മാഹി ബൈപ്പാസില്‍ ദാരുണ അപകടം. ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. പള്ളൂര്‍ ഇരട്ടപ്പിലാക്കൂല്‍ നവധാര റോഡിലെ രമിത (40)യാണ് മരിച്ചത്. പാലയാട് യൂണിവേഴ്സിറ്റിയിലെ ലക്ചററായ രമിത ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.

മാഹി ബൈപ്പാസിലെ മേൽപ്പാലത്തിന് സമീപം ചെങ്കല്ല് കയറ്റി വരികയായിരുന്ന ടിപ്പർ ലോറി രമിത സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചു. ശക്തമായ ഇടിയുടെ ആഘാതത്തിൽ രമിത റോഡിലേക്ക് തെറിച്ചുവീണു. ഉടൻ മാഹി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം ഉണ്ടായതോടെ പ്രദേശവാസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ലോറിയെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.

അധ്യാപികയായ രമിതയുടെ അകാലമരണം സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും ദുഃഖത്തിലാഴ്ത്തി.

0 Reactions