PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
malayalamMiddle East News

അതുല്യയുടെ മരണം ഗാർഹീക പീഡനം മൂലം

അതുല്യയുടെ മരണം ഗാർഹീക പീഡനം മൂലം അമിത മദ്യപാനീ ആയിരുന്ന ഭർത്താവിന്റെ ക്രൂരമര്‍ദനവും സ്ത്രീധന പീഡനവും ആണ് അതുല്യയുടെ മരണത്തിനു കാരണം എന്ന് കുടുംബം ആരോപിക്കുന്നു.

അതുല്യയെ ഷാർജയിലെ റോളയിലെ ഫ്ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പീഡനം, ഭീഷണി, മര്‍ദ്ദനം — ഇക്കാലമത്രയും യുവതി സഹിച്ചു, ഒടുവിൽ ജീവിതം അവസാനിപ്പിച്ചു.

മരണത്തിന് മുന്‍പ് അതുല്യ ഭര്‍ത്താവ് സതീഷിന്റെ ക്രൂരതയെക്കുറിച്ച് കുടുംബത്തെ അറിയിച്ചിരുന്നു. ചില ദൃശ്യങ്ങളും ഫോട്ടോകളും അതുല്യ തന്റെ മൊബൈലില്‍ നിന്ന്ഷെയര്‍ ചെയ്തിരുന്നു. അവയുടെ ഉള്ളടക്കം പ്രകാരം നിരവധി മര്‍ദ്ദനപരമായ ദൃശ്യമാണുള്ളത്. കൈകളിലും കാല്‍ ഭാഗങ്ങളിലുമായി മർദ്ദന പാടുകളും അവളുടെ ശരീരത്തില്‍ കാണപ്പെട്ടിട്ടുണ്ട്.

സ്ത്രീധനത്തിന്റെ പേരിൽ സ്ഥിരം ഉപദ്രവം

എഫ്‌ഐആറിന്റെ വിശദാംശങ്ങൾ പ്രകാരം, വിവാഹത്തിന് ശേഷം തന്നെ സ്ത്രീധനത്തിന്റെ പേരിൽ സതീഷ് അതുല്യയെ സ്ഥിരമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നു. ആദ്യം ചെറിയ തോതിലായിരുന്ന ഉപദ്രവം പിന്നീട് ക്രൂരമായ അടിയും പീഡനങ്ങളായും മാറിയെന്ന് അതുല്യയുടെ കുടുംബം പറയുന്നു.

ഷാർജയിൽ യുവതി മരിച്ച നിലയിൽ Woman found dead in Sharjah
അതുല്യയുടെ മരണം ഗാർഹീക പീഡനം മൂലം

“വിവാഹം കഴിഞ്ഞ നാള്‍ മുതല്‍അതുല്യയ്ക്ക്സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നില്ലെന്ന് ബന്ധു രവീന്ദ്രന്‍ പിള്ള പറഞ്ഞു. വിവാഹംകഴിഞ്ഞശേഷമാണ്സതീഷ്മദ്യപിക്കുംഎന്നതിനെ പറ്റി അറിഞ്ഞത്. ആദ്യംചെറിയരീതിയിലുണ്ടായിരുന്ന മദ്യപാനം വലിയ രീതിയിലേക്ക്മാറിയപ്പോഴാണ്ഉപദ്രവംതുടങ്ങിയതെന്നും രവീന്ദ്രന്‍പിള്ളപറഞ്ഞു.”

മദ്യപാനം & ഗാർഹിക പീഡനം

സതീഷിന്റെ മദ്യപാനശീലം ആദ്യം അറിഞിരുന്നില്ല എന്ന് ബന്ധുക്കൾ പറയുന്നു. ആദ്യം ചെറുതായി തുടങ്ങിയ മദ്യപാനശീലം പിന്നീട് അതിരുവിടുകയും അതിന് ശേഷം അതുല്യയുടെ ജീവിതം ദുരിതത്തിലാവുകയുമായിരുന്നു. പല തവണ വീട്ടിൽ അതുല്യയെ കൈയ്യേറ്റം ചെയ്തിരുന്നത് സമീപവാസികൾക്കും അറിയാമായിരുന്നുവെന്നാണ് വിവരം.

വിവാഹ മോചനത്തിന് ആലോചന

അവസാന ദിവസങ്ങളിൽ അതുല്യ വിവാഹ മോചനം നേടാൻ ആലോചിച്ചിരുന്നതായി കുടുംബം പറയുന്നു. വിവാഹജീവിതത്തിൽ തുടരാൻ അവൾക്ക് ഇല്ലായിരുന്നു. കുട്ടിയുടെ കാരണത്താൽ മാത്രമാണ് ജീവിതം സഹിച്ചു മുന്നോട്ട് കൊണ്ടുപോയത് എന്ന് അവരുടെ അച്ഛൻ രാജശേഖരൻ വ്യക്തമാക്കി.

മരണത്തിന് മുമ്പ് ദയനീയ സന്ദേശങ്ങൾ

അതുല്യ തന്റെ മരണത്തിന് മണിക്കൂറുകൾ മുൻപ് കുടുംബത്തിലേക്ക് അയച്ച വീഡിയോ സന്ദേശങ്ങളിൽ സതീഷിന്റെ മർദ്ദനങ്ങളും ഭീഷണികളും തുറന്നുപറഞ്ഞിട്ടുണ്ട്.

എന്നെ കഠിനമായി തല്ലുന്നു. ഭീഷണിപ്പെടുത്തുന്നു,” എന്നാണ് അതുല്യയുടെ ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ അതുല്യ പങ്ക് വച്ചത്.

0 Reactions

Leave a Reply

Your email address will not be published. Required fields are marked *