അബുദാബിയിൽ മലയാളി ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ
അബുദാബിയിൽ മലയാളി ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ
അബുദാബി: അബുദാബിയിലെ മുസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മലയാളി വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മി (54) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയോടെയാണ് ഇവരുടെ മൃതദേഹം താമസ സ്ഥലത്ത് സുഹൃത്തുക്കൾ കണ്ടെത്തിയത്. രണ്ട് ദിവസമായി ഫോണിൽ ലഭ്യമാകാതിരുന്നതിനാൽ സുഹൃത്തുക്കൾ അന്വേഷിച്ചപ്പോൾ മാത്രമാണ് വിവരം പുറത്തറിഞ്ഞത്. വിവരം ലഭിച്ചതിനോട് അനുബന്ധിച്ച് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.
ഡോ. ധനലക്ഷ്മി മുസഫയിലെ ലൈഫ് കെയർ ആശുപത്രിയിൽ ദന്ത ഡോക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. മുമ്പ് കണ്ണൂരിലെ ധനലക്ഷ്‌മി ആശുപത്രിയിലും സേവനം അനുഷ്ഠിച്ചിരുന്നു. പതിനഞ്ച് വർഷത്തിലേറെയായി യു.എ.ഇ-യിൽ ജോലി നോക്കിയിരുന്നു.

അബുദാബി മലയാളി സമാജത്തിന്റെ സജീവ അംഗമായിരുന്ന ഇവർ സാഹിത്യ-സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. സമൂഹമാധ്യമങ്ങളിലും വളരെ സജീവമായിരുന്ന ധനലക്ഷ്മി,
ഭർത്താവ് സുജിത്ത് . അച്ഛൻ: നാരായണൻ (ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമ, കണ്ണൂർ), അമ്മ: ചന്ദ്രമതി.

