#messiGoalWatherWorldCup #Meesi1000FoofballGame, #ArjentinaVSaustraliyafifaWorldCupMatch,Argentina entered the quarter-finals after beating Australia 2-1 in the World Cup in Qatar

അർജന്റീന ക്വാർട്ടറിൽ;

ദോഹ : പ്രീക്വാർട്ടറിൽ ഓസ്‌ട്രേലിയക്ക് എതിരെ ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ മെസ്സി നടത്തിയ അവിസ്മരണീയ പ്രകടനം ആണ് താരത്തിന് പുരസ്‌കാരം നേടി നല്‍കിയത്.ഈ ലോകകപ്പില്‍ മെസ്സി രണ്ടാം തവണയാണ് കളിയിലെ കേമന്‍ ആവുന്നത്. മൊത്തം 8 തവണ മെസ്സി ലോകകപ്പില്‍ കളിയിലെ കേമന്‍ ആയിട്ടുണ്ട്. 2-1 നു തകർത്ത് അർജന്റീന ക്വാർട്ടറിൽ. മെസിയുടെ സുവര്‍ണകാലുകള്‍ ഗോളടിക്ക് തുടക്കമിട്ടു, ജൂലിയന്‍ ആല്‍വാരസ് അതിസുന്ദരമായി പൂര്‍ത്തിയാക്കി, ഫിഫ ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ വന്‍മതില്‍ പൊളിച്ച് അര്‍ജന്‍റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

രണ്ടിനെതിരെ ഒരു ഗോളിനാണ് സ്‌കലോണിയും സംഘവും വിജയഗാഥ തുടരുന്നത്. ആദ്യപകുതിയിലെ ലിയോണല്‍ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസിലൂടെ അര്‍ജന്‍റീന ലീഡ് രണ്ടാക്കിയപ്പോള്‍ 77-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോള്‍ വഴങ്ങിയത് മാത്രമാണ് മത്സരത്തിലെ ഏക ട്വിസ്റ്റ്.

ക്വാര്‍ട്ടറില്‍ ഡിസംബര്‍ 9ന് നെതര്‍ലന്‍ഡ്‌സാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍.ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിയിലെ കേമന്‍ ആവുന്ന താരമായി മാറി ലയണല്‍ മെസ്സി.

#messiGoalWatherWorldCup #Meesi1000FoofballGame, #ArjentinaVSaustraliyafifaWorldCupMatch,Argentina entered the quarter-finals after beating Australia 2-1 in the World Cup in Qatar

ഓസ്‌ട്രേലിയക്ക് എതിരെ ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ മെസ്സി നടത്തിയ അവിസ്മരണീയ പ്രകടനം ആണ് താരത്തിന് പുരസ്‌കാരം നേടി നല്‍കിയത്.ഈ ലോകകപ്പില്‍ മെസ്സി രണ്ടാം തവണയാണ് കളിയിലെ കേമന്‍ ആവുന്നത്. മൊത്തം 8 തവണ മെസ്സി ലോകകപ്പില്‍ കളിയിലെ കേമന്‍ ആയിട്ടുണ്ട്.

ലോകകപ്പില്‍ 7 തവണ കളിയിലെ കേമന്‍ ആയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആറു തവണ കളിയിലെ കേമന്‍ ആയ ആര്യന്‍ റോബന്‍ എന്നിവരെ ആണ് മെസ്സി മറികടന്നത്.പ്രൊഫഷണല്‍ കരിയറിലെ 1000-ാമത്തെ മത്സരത്തിലാണ് മെസിയുടെ ഈ നേട്ടം.

ഈ ലോകകപ്പില്‍ മെസിയുടെ മൂന്നാം ഗോളാണിത്, കളിയിലെ താരവും മെസിയാണ് ലോകകപ്പില്‍ കൂടുതല്‍ തവണ കളിയിലെ താരമായതിന്റെ റെക്കോര്‍‌‍ഡും ഇതോടെ മെസി സ്വന്തമാക്കി. ആസ്ത്രേലിയക്കെതിരെ താരം നേടിയത് ഏഴാം മാന്‍ ഓഫ് ദ മാച്ച്‌ പുരസ്കാരം.മറഡോണ ലോകകപ്പില്‍ എട്ട് ഗോളുകളാണ് നേടിയത്. ഇതാണ് മെസി മറകടന്നത്.

ഇനി മെസിക്കു മുന്നിലുള്ളത് ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട മാത്രമാണ്. ലോക ഫുട്‌ബോളില്‍ ഇതോടെ താരത്തിന്റെ ഗോള്‍നേട്ടം 789 ആയി. ഫിഫ ലോകകപ്പിലെ നോക്കൗട്ട് സ്റ്റേജില്‍ താരം നേടുന്ന ആദ്യഗോളാണിതെന്ന പ്രത്യേകത കൂടിയുണ്ട്. 2010, 2014, 2018 ലോകകപ്പുകളില്‍ നോക്കൗട്ട് ഘട്ടത്തില്‍ അസിസ്റ്റ് നല്‍കാന്‍ മെസിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ഗോള്‍ കണ്ടെത്താനാവാത്തതാണ് ഈ മത്സരത്തോടെ തിരുത്തിക്കുറിച്ചത്.

Leave a Reply