വെബ്ഡെസ്‌ക്:-ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടറിൽ അമേരിക്കയെ തകർത്ത് നെതർലാൻഡ്സ് ക്വാർട്ടറിൽ. എംഫിസ് ഡിപേയും ഡാലി ബ്ലിൻഡും ഡെൻസൽ ഡെംഫ്രൈസുമാണ് ടീമിനായി വലകുലുക്കിയത്. 76ാം മിനിറ്റിൽ ഹാജി റൈറ്റിലൂടെ യുഎസ്എ ആശ്വാസ ഗോൾ നേടിയിരുന്നു.
പത്താം മിനുട്ടിലും ആദ്യ പകുതിയുടെ അധിക സമയത്തും 81ാം മിനുട്ടിലുമാണ് ഓറഞ്ച് കുപ്പായക്കാർ ഗോളടിച്ചത്. ആദ്യം സ്‌ട്രൈക്കർ എംഫിസ് ഡിപേയാണ് ഗോളടിച്ചത്.
പിന്നീട് 46ാം മിനുട്ടിൽ മിഡ്ഫീൽഡർ ഡാലി ബ്ലിൻഡും അമേരിക്കൻസിനെതിരെ നിറയൊഴിച്ചു. മൂന്നാമത്തെ ഗോൾ ഡെൻസൽ ഡെംഫ്രൈസിന്റെ സംഭവനയായിരുന്നു.
താളാത്മകമായ പാസുകളിലൂടെ കയറക്കളിച്ചാണ് ഓറഞ്ച് പട ആദ്യ വെടി പൊട്ടിച്ചത്. ഡുംഫ്രൈസ് നൽകിയ പാസ് ഡീപേ യു.എസ് ഗോൾപോസ്റ്റിന്റെ ഇടതു താഴെ മൂലയിലേക്ക് പായിക്കുകയായിരുന്നു. ഡുംഫ്രൈസാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
ഇടവേളക്ക് തൊട്ടുമുമ്പായി ഡുംഫ്രൈസ് നൽകിയ പാസ് ബ്ലിൻഡ് യു.എസ് പോസ്റ്റിന്റെ മൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു
നിലവിൽ ഡീപേ നെതർലൻഡ്സിന്റെ രണ്ടാം ഗോൾ വേട്ടക്കാരനാണ്. 43 ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. 50 ഗോളുകളടിച്ച റോബിൻ വാൻപേഴ്സിയാണ് ഏറ്റവും മുമ്പിലുള്ളത്.
ഓറഞ്ച് പട ഗോൾ നേടിയതോടെ യു.എസ്.എ ഉണർന്നു കളിക്കുകയാണ്. 43ാം മിനുട്ടിൽ വീഹിന്റെ കനത്ത ഷോട്ട് നോപ്പെർട്ട് തള്ളിയകറ്റി. തുടർന്നാണ് രണ്ടാം ഗോൾ യു.എസ് പോസ്റ്റിൽ വീണത്. 51ാം മിനുട്ടിൽ ഡെസ്റ്റിന്റെ ടാർഗറ്റ് ഷോട്ട് നോപ്പെർട്ട് തടഞ്ഞു. 53ാം മിനുട്ടിലും നോപ്പെർട്ടിനെ തേടി പന്തെത്തി.ഇക്കുറി പുലിസിചാണ് ഷോട്ടടിച്ചത്.
നെതർലൻഡ്‌സ് 3-4-1-2 ഫോർമാറ്റിലും യു.എസ്.എ 4-3-3 ഫോർമാറ്റിലുമാണ് കളിക്കുന്നത്. ഇന്ന് 12.30 ന് രണ്ടാം പ്രീക്വാർട്ടറിൽ ഗ്രൂപ്പ് സി ജേതാക്കളായ അർജന്റീന ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ആസ്ത്രേലിയയെ നേരിടും.

You must log in to post a comment.