PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

ഓപ്പറേഷൻ നുംഖോർ: ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിൽ എത്തിച്ചെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന്, കസ്റ്റംസ് വിഭാഗം സംസ്ഥാനത്ത് നടത്തിയ വൻ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ രണ്ട് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തു. കൂടാതെ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മൊത്തം 11 വാഹനങ്ങൾ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ദുൽഖറിന്റെ വാഹനങ്ങൾക്കൊപ്പം പിടിച്ചെടുത്ത മറ്റ് വാഹനങ്ങളും കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ ദുൽഖറിന് കസ്റ്റംസ് സമൻസ് നൽകി, അന്വേഷണം തുടരുകയാണ്.

ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ നാല് ജില്ലകളിലായി നടന്ന പരിശോധനയിൽ, മലപ്പുറം–കോഴിക്കോട് ജില്ലകളിലെ ഏഴിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ കണ്ടെത്തിയത്. വൈകിട്ട് കസ്റ്റംസ് കമ്മിഷണർ മാദ്ധ്യമങ്ങളെ സമീപിച്ച് വിശദീകരണം നൽകും എന്ന് സൂചനയുണ്ട്.

ഇതിനിടെ, ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വിന്റേജ് വിഭാഗത്തിൽപ്പെടുന്ന ഏകദേശം 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. കേരളത്തിൽ മാത്രമായി 20ഓളം വാഹനങ്ങൾ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് പരിശോധന ശക്തമാക്കിയത്.

ലാൻഡ് ക്രൂസർ, ലാൻഡ് റോവർ തുടങ്ങിയ ലക്സറി വാഹനങ്ങളാണ് പ്രധാനമായും കടത്തിയത്. വാഹനങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാനും വിൽപ്പനയ്‌ക്കുമായി ചില ഉദ്യോഗസ്ഥരും ഏജന്റുമാരും ഉൾപ്പെട്ട റാക്കറ്റ് പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഒരു ലക്ഷം രൂപയ്ക്കു വാങ്ങിയ കാർ 10 ലക്ഷം രൂപയ്ക്കും, 3 ലക്ഷത്തിന് വാങ്ങിയ വാഹനങ്ങൾ 30 ലക്ഷം രൂപയ്ക്കും വിറ്റുവെന്ന വിവരവും അന്വേഷണത്തിൽ പുറത്തുവന്നു. ഭൂട്ടാനിൽ കുറഞ്ഞ വിലയ്ക്ക് ലേലത്തിൽ വിൽക്കുന്ന വാഹനങ്ങൾ തുച്ഛമായ വിലക്ക് വാങ്ങി ഇന്ത്യയിൽ ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തി കോടികൾ സമ്പാദിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

👉 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦 വാർത്തകൾ 𝘸𝘩𝘢𝘵𝘴𝘢𝘱𝘱𝘪𝘭-ൽ ഉടൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 🚀

സംഭവത്തെക്കുറിച്ച് മോട്ടോർ വാഹനവകുപ്പും പ്രത്യേകം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കേരളത്തിൽ കണ്ടെത്തിയ വാഹനങ്ങളുടെ ഉടമസ്ഥർക്ക് എതിരെ നിയമപരമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

0 Reactions

Leave a Reply

Your email address will not be published. Required fields are marked *