ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ
ഇസ്രായേൽ വീണ്ടും തെറ്റ് ആവർത്തിച്ചാൽ ടെൽ അവീവോ ഹൈഫയോ ഈ ഭൂമിയിൽ ഉണ്ടാകുകയില്ല :ആയത്തുള്ള അലി ഖമേനി
ഇറാൻ സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനി, ഇന്ന് വൈകുന്നേരം രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ,
“ഇസ്രായേൽ വീണ്ടും ഇത്തരം തെറ്റ് ആവർത്തിച്ചാൽ ടെൽ അവീവ്, ഹൈഫ എന്നീ നഗരങ്ങൾ നിലനിൽക്കുകയില്ല”
എന്ന് കടുത്ത മുന്നറിയിപ്പ് നൽകി.
ഖമേനി ചൂണ്ടിക്കാട്ടിയത്, മധ്യപൂർവ്വേഷ്യയിൽ ഇസ്രയേലിനെ നേരിട്ട് എതിർക്കാൻ കഴിവുള്ള പ്രധാന രാജ്യം ഇറാൻ മാത്രമാണെന്നും
അതിന് ആവശ്യമായ സൈനിക ശേഷിയും ആയുധശക്തിയും രാജ്യത്തിനുണ്ടെന്നും ആയിരുന്നു.
അമേരിക്കയുടെ സൈനിക സാന്നിധ്യം ഇല്ലാത്തതാണ് ഇറാന്റെ മറ്റൊരു പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
𝘌𝘋𝘐𝘛𝘖𝘙’𝘚 𝘗𝘖𝘐𝘕𝘛
അമേരിക്കൻ സ്വാധീനത്തിൻ കീഴിലുള്ള പല അറബ് രാജ്യങ്ങളും തുറന്ന നിലപാട് സ്വീകരിക്കാത്തപ്പോഴും ഇറാൻ നിലപാട് കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ഈ രാജ്യങ്ങൾക്കിടയിൽ വേറിട്ട് നിൽക്കുകയാണ്.
അമേരിക്കൻ സൈനിക സാന്നിധ്യം അറബ് ലോകത്ത് “കുറുക്കൻ കോഴിക്ക് കാവൽ നിൽക്കുന്നത് പോലെയാണ് പ്രിവർത്തിക്കുന്നത്.ഖത്തറിൽ ഇസ്രായേൽ അക്രമണം നടന്നപ്പോൾ നമ്മൾ അത് കണ്ടതാണ്. നിശ്ചലമായ അമേരിക്കയുടെ പ്രതിരോധ സംവിധാനം
ലാറ്റിനമേരിക്കൻ രാജ്യങ്ങളും യൂറോപ്യൻ രാഷ്ട്രങ്ങളും പാലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിട്ടും
പലസ്തീനിലെ തുടരുന്ന സംഘർഷങ്ങൾക്ക് എതിരെ ചില അറബ് രാജ്യങ്ങൾ
ഉച്ചത്തിൽ പ്രതികരിക്കാൻ പോലും തയ്യാറാകാത്ത അവസ്ഥ ആണ് ഇന്നുള്ളത്.


ഇപ്പോൾ വെറും ₹499 രൂപയ്ക്ക് പരസ്യം ചെയ്യൂ!
PoliticalEye.News വഴി നിങ്ങളുടെ കാർ എളുപ്പത്തിൽ വിൽക്കാം 🚀
കൂടുതൽ അറിയാൻ WhatsApp ചെയ്യൂ 👉 919447843369
ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കിടയിലും,
പ്രദേശത്തെ ചില രാഷ്ട്രങ്ങളുടെ നിലപാട് ഇപ്പോഴും ഇരട്ട താപ്പാണ്.
നാളെ ഗസക്ക് പകരം ഇസ്രായേൽ ലക്ഷ്യം വയ്ക്കുന്നത് ഈ അറബ് രാജ്യങ്ങളിൽ ഒന്നിനെ ആണെങ്കിലും മറ്റുള്ള രാജ്യങ്ങളും ഇസ്രായേലിന്റെ അക്രണത്തിൽ പ്രതിഷേധിച്ചു അപലപിക്കും. അതിനപ്പുറം ഒരു നടപടിയും ഉണ്ടാകില്ല.
👉 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦 വാർത്തകൾ 𝘸𝘩𝘢𝘵𝘴𝘢𝘱𝘱𝘪𝘭-ൽ ഉടൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 🚀അതേ സമയം ഇറാന്റെ പരമ അധികാരത്തെ വെല്ലുവിളിച്ചു ഇസ്രായേൽ നടത്തിയ ആക്രമണം അതിന് അതേ രീതിയിൽ മറുപടി ഇറാൻ കൊടുത്തു. അതാണ് ആ രാഷ്ട്രത്തെ മറ്റുള്ള അറബ് രാജ്യങ്ങളിൽ നിന്ന് വിത്യസ്തമാക്കുന്നത്
