Skip to content

എകെജി സെന്റർ ആക്രമണം: പിന്നിൽ കോൺഗ്രസെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കാനം രാജേന്ദ്രൻ;

AKG Center Attack: Looks like Congress can't be said to be behind it now

വെബ്ഡസ്ക് :-എ കെ ജി സെന്റർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസെന്ന സിപിഎം വാദം ഏറ്റുപിടിക്കാതെ സിപിഐ. പിന്നിൽ കോൺഗ്രസ് ആണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പിന്നിൽ കോൺഗ്രസാണെന്ന് ഇ.പി.ജയരാജൻ ഉറപ്പിച്ച് പറയുന്നത് അദ്ദേഹത്തിന് എന്തെങ്കിലും വിവരം കിട്ടിയിട്ടാകും. സിപിഐക്ക് കോൺഗ്രസ് ആണ് ആക്രമിച്ചതെന്ന് ആരോപണമില്ല, അറിവുമില്ല… കാനം പറഞ്ഞു. ഇ.പി.ജയരാജന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കാനം കൂട്ടിച്ചേർത്തു.
പൊലീസ് സമർത്ഥരാണ് അവർ ഇത് അന്വേഷിച്ച് കണ്ടെത്തും. അന്വേഷണം നടത്തിയിട്ടാണ് കുറ്റവാളികളെ കണ്ടെത്തുന്നത്. 24 മണിക്കൂർ കൊണ്ട് പ്രതികളെ പിടിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. സുരക്ഷ ഒരുക്കുന്നത് മനുഷ്യരല്ലേ എന്നും അതിൽ വീഴ്ചകളുണ്ടാകുമെന്നും കാനം പറഞ്ഞു. എകെജി സെന്റർ ആക്രമണത്തിന് പിന്നാലെയാണ് നടന്നത് ബോംബാക്രമണമാണെന്നും പിന്നിൽ കോൺഗ്രസാണെന്നും ആരോപിച്ച് ഇ.പി.ജയരാജൻ രംഗത്തെത്തിയത്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading