Even though he kills, he kills again.' #Dheeraj's family against Idukki DCC president;

കൊന്നിട്ടും കലി തീരാതെ വീണ്ടും കൊല്ലുന്നു’ ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ ധീരജിന്റെ കുടുംബം;

sponsored

കണ്ണൂര്‍: ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ പൈനാവ് എഞ്ചിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ കുടുംബം. അപവാദ പ്രചാരണം സഹിക്കാവുന്നതിനും അപ്പുറമാണെന്ന് മാതാവ് പറഞ്ഞു. കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും കൊല്ലുന്നു. സി പി മാത്യുവിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സി പി മാത്യു മുരിക്കാശ്ശേരിയില്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് തകര്‍ത്തത് പോലെയുള്ള നടപടി എസ്എഫ്‌ഐ തുടര്‍ന്നാല്‍ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നായിരുന്നു സി പി മാത്യുവിന്റെ പ്രസംഗം.
ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം രംഗത്തെത്തിയിരുന്നു. ധീരജ് കൊല്ലപ്പെട്ടത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് എന്ന് വ്യക്തമാക്കുന്നതാണ് സി പി മാത്യുവിന്റെ പ്രസ്താവന എന്നായിരുന്നു സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞത്. പ്രസ്താവനക്കെതിരെ നിയമപരമായി നീങ്ങുമെന്നും സിപിഐഎം അറിയിച്ചിരുന്നു. സി പി മാത്യവിന്റെ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന ആന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധീരജിന്റെ പിതാവ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും സി വി വര്‍ഗീസ് അറിയിച്ചിരുന്നു.

sponsored

Leave a Reply