ന്യൂസ് ഡെസ്ക് :-ഹലാൽ ബോർഡുകൾ വേണ്ടെന്ന് എ എൻ ഷംസീർ എംഎൽഎ. ഹലാൽ ഭക്ഷണം എന്ന ബോർഡ് വെക്കുന്നവരെ തിരുത്താൻ മതനേതൃത്വം തയ്യാറാകണം. ഹലാൽ കടകൾ ഉണ്ടാക്കുന്ന അപക്വമതികളെ മതനേതൃത്വം തിരുത്തണം. മുസ്ലിം മതനേതാക്കൾ സംഘ്പരിവാറിന്റെ കയ്യിൽ വടി കൊടുക്കരുതെന്നും ഷംസീർ പറഞ്ഞു.ഹലാൽ ഫുഡ് വിവാദത്തിൽ ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഭക്ഷണത്തിൽ മതം കലർത്തരുതെന്ന മുദ്രവാക്യമുയർത്തിയായിരുന്നു ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്.

Leave a Reply