PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾmalayalam

എംഡിഎംഎയുമായി യൂട്യൂബർ പിടിയിൽ

പ്രശസ്ത യൂട്യൂബ് വ്ലോഗർ റിൻസ് മുംതാസും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

കൊച്ചി: എംഡിഎംഎയുമായി യൂട്യൂബർ പിടിയിൽ സോഷ്യൽ മീഡിയ ലോകത്തെയും ഞെട്ടിച്ചുകൊണ്ട്, പ്രശസ്ത യൂട്യൂബർ റിൻസ് മുംതാസ് (കോഴിക്കോട്) എംഡിഎംഎയുമായി പിടിയിലായി. കൂടെ, സഹപ്രവർത്തകനായ യാസർ അറാഫത്തും പിടിയിലായിട്ടുണ്ട്. ഇവരുടെ സമീപ ബന്ധങ്ങൾ, സിനിമ പ്രമോഷൻ മേഖലയിലെ ഇടപെടലുകൾ, ഏറെ കാലമായി പോലീസ് നീരീക്ഷിച്ചു വരികയായായിരുന്നു.

📍 കാക്കനാട് ഫ്‌ളാറ്റ് റെയ്ഡ്: പിടിയിലായത് 20.55 ഗ്രാം എംഡിഎംഎ

പാലച്ചുവട്, കാക്കനാട് എന്ന സ്ഥലത്തെ ഒരു സ്വകാര്യ ഫ്‌ളാറ്റിൽ നിന്നാണ് പോലീസ് റെയ്ഡ് നടത്തി ഇരുവരെയും പിടികൂടിയത്. 20.55 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അതിനുശേഷം ഇരുവരെയും ലഹരി മരുന്ന് കേസ് പ്രകാരം ബുക്കുചെയ്തു.

🎬 സിനിമ മേഖലയിലെ ബന്ധം: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്സ്

ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്സ് എന്ന സ്ഥാപനം വഴി സിനിമാ പ്രൊമോഷൻ പ്രവർത്തനങ്ങളിലായിരുന്നു ഇവർ. സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ട്രെയിലർ കൺസപ്റ്റ്, ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് തുടങ്ങി സിനിമയുടെ ഭാഗമായ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു റിൻസ് മുംതാസ്.

എംഡിഎംഎയുമായി യൂട്യൂബർ പിടിയിൽ
RinsMumthasYoutubeVloger,
റിൻസ് മുംതാസ്

നിരീക്ഷണത്തിൽ അകപ്പെട്ടതെങ്ങനെ?

പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിൻസ് നിരീക്ഷണത്തിൽ ആയിരുന്നു. കൊച്ചിയിലെ ചില യുവാക്കൾ, പ്രത്യേകിച്ച് സിനിമാ മേഖലയോട് അടുത്ത ബന്ധമുള്ള യൂട്യൂബർമാർ, ലഹരിമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നുവെന്ന ആരോപണം ഉയർന്നതോടെ പോലീസിന്റെ നീരിക്ഷണത്തിൽ ആയിരുന്നു ഇവർ.

റിൻസ് മുംതാസിന്റെ പേര് ചില “റിൻസി” എന്നാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ പൊലീസിന്റെ ഔദ്യോഗിക വിശദീകരണത്തിൽ റിൻസ് മുംതാസ് എന്നും വ്യക്തമായി ഉണ്ട്.

എംഡിഎംഎയുമായി യൂട്യൂബർ പിടിയിൽ

#rinsmumthas #Youtuber

0 Reactions

Leave a Reply

Your email address will not be published. Required fields are marked *