PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു:

ശൂരനാട്ടിൽ തെരുവ് നായ ചാടിയുണ്ടാക്കിയ അപകടം; 32കാരൻ മരിച്ചു

ശൂരനാട്: യാത്ര ചെയ്യുന്നതിനിടെ ബൈക്കിന് മുന്നിലേക്ക് തെരുവ് നായ പെട്ടെന്ന് ചാടിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ശൂരനാട് തെക്ക് കിടങ്ങയം നടുവിൽ കോട്ടുവിള തെക്കതിൽ സുബൈർ കുട്ടിയുടെ മകൻ സക്കീർ മുഹമ്മദ് (32) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഏകദേശം 12 മണിയോടെ മാലുമേൽ ഭാഗത്ത്‌ വച്ച്‌ സുഹൃത്തുമായി ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. പെട്ടെന്ന് റോഡിലേക്ക് ചാടിയ നായയെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ സക്കീറിനെ ഉടൻ തന്നെ കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയും ശരീരവും ഉൾപ്പെടെ ഉണ്ടായ ഗൗരവമായ പരിക്കുകളാണ് മരണകാരണം.

ബൈക്കിൽ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൂടിയായ അയൽവാസി, കിഴക്കടുത്ത് കിഴക്കതിൽ മനാഫ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഈ പ്രദേശത്ത് നിരന്തരം തെരുവ് നായകൾ സഞ്ചരിക്കുന്നതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിൽ ആണ് .

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦