യു.എ.ഇയുടെ പ്രിയപുത്രൻ ഉസാമ അൽ ഷാഫർ വാഹനാപകടത്തിൽ മരിച്ചു:
യു.എ.ഇയുടെ പ്രിയപുത്രൻ ഉസാമ അൽ ഷാഫർ വാഹനാപകടത്തിൽ മരിച്ചു
യു.എ.ഇയുടെ പ്രിയപ്പെട്ട പുത്രൻ എന്നറിയപ്പെടുന്ന ഉസാമ അൽ ഷാഫറിന്റെ അപ്രതീക്ഷിത വേർപാടടിൽ ഒരു നാട് മുഴുവൻ നടുങ്ങിയിരിക്കുകയാണ്. ദുബായ് ഫെഡറൽ നാഷണൽ കൗൺസിൽ മുൻ അംഗവും യു.എ.ഇ ഏഷ്യൻ സൈക്ലിങ് ഫെഡറേഷനുകളുടെ മുൻ പ്രസിഡന്റുമായിരുന്ന അദ്ദേഹം 51-ാം വയസ്സിൽ അപ്രതീക്ഷിതമായി അന്തരിച്ചത് യു എ ഇ യെ കടുത്ത ദുഃഖത്തിലാഴ്ത്തി
ഉസ്ബെക്കിസ്ഥാനിൽ ബുധനാഴ്ച ഉണ്ടായ വാഹനാപകടമാണ് ഈ ദുരന്തത്തിന് കാരണം. ഔദ്യോഗിക ചുമതലകളുടെയും കായിക പ്രവർത്തനങ്ങളുടെയും ഭാഗമായി യാത്രകൾ നടത്തുന്ന സമയത്തായിരുന്നു അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രഗൽഭനായ യുഎഇ ഉദ്യോഗസ്ഥനും കായിക ഭരണമേഖലയിലെ ശക്തമായ ശബ്ദവുമായിരുന്ന ഉസാമയുടെ മരണം ഗൾഫ് മേഖലയെ തികച്ചും അനിശ്ചിതത്വത്തിലാക്കുകയാണ്.
കായികരംഗത്തും പൊതുജീവിതത്തിലും തന്റെ സജീവ സാന്നിധ്യം നിലനിർത്തിയ ഉസാമ അൽ ഷാഫർ എപ്പോഴും പുഞ്ചിരിയോടെ എല്ലാവരോടും ഇടപെടുന്ന വ്യക്തിത്വമായിരുന്നു. പ്രായം, സ്ഥാനമാനങ്ങൾ എന്നിവ മറികടന്ന് എല്ലാവർക്കുമൊപ്പം ചേർന്ന് പ്രവർത്തിച്ച നേതൃഗുണം സുഹൃത്തുക്കളും സഹപ്രവർത്തകരും നന്ദിപൂർവ്വം ഓർക്കുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കായികജീവിതത്തിൽ നിരവധി നിർണായക പദവികൾ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
യു.എ.ഇയിലെ കായികരംഗം ഉയർത്തിപ്പിടിക്കാൻ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഉസാമ. പ്രത്യേകിച്ച് സൈക്ലിങ് സ്പോർട്സിനെ ആഗോളതലത്തിൽ ഉയർത്താൻ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ആ മേഖലയിൽ വലിയ ശൂന്യതയായി മാറും.
ഉസാമ അൽ ഷാഫറിന്റെ അന്ത്യം രാജ്യത്തിനും കായിക ലോകത്തിനും വലിയ നഷ്ടമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിയോഗവാർത്തയിൽ ദുഃഖം രേഖപ്പെടുത്തി നൂറുകണക്കിന് സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.
📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦
