Good news for WhatsApp users, there is a new update coming;

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്;





വെബ്ഡെസ്‌ക് :-ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. കോള്‍ ഹിസ്റ്ററി ട്രാക്ക് ചെയ്യാന്‍ ഉപയോക്താവിന് കഴിയുംവിധം പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍വാട്‌സ്ആപ്പ്ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.




ഡെസ്‌ക് ടോപ്പ് ആപ്പിലാണ് ഈ സേവനം ലഭിക്കുക. മൈക്രോസോഫ്റ്റ് സ്‌റ്റോറില്‍ വിന്‍ഡോസ് 2.2246.4.0 അപ്‌ഡേറ്റിനായി വാട്ട്‌സ്ആപ്പ് ഇതിനകം തന്നെ ബീറ്റ വേര്‍ഷന്‍പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പ് ഒരു ബീറ്റ പതിപ്പായതിനാല്‍, കോള്‍ ചരിത്രം ട്രാക്ക് ചെയ്യുന്ന സംവിധാനം മൊബൈലില്‍ ഉടന്‍ ലഭ്യമാവില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.




അടുത്തിടെയാണ് ‘Do Not Disturb’ മോഡില്‍ പുതിയ അപ്‌ഡേറ്റ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ‘Do Not Disturb’ മോഡിലും മിസ്ഡ് കോള്‍വന്നാല്‍ഉപയോക്താവിന്അറിയാന്‍കഴിയുന്നവിധമാണ്സംവിധാനംഒരുക്കിയിരിക്കുന്നത്. ‘Do Not Disturb’ മോഡിലായത് കൊണ്ടാണ് കോള്‍ എടുക്കാതിരുന്നത് എന്ന് സ്‌ക്രീന്‍ഷോട്ടിന്റെ സഹായത്തോടെ കോള്‍ വിളിച്ചആളെഅറിയിക്കാനുള്ള സംവിധാനവും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.



Leave a Reply