PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝗸𝗲𝗿𝗮𝗹𝗮 𝗽𝗼𝗹𝗶𝘁𝗶𝗰𝘀 𝗻𝗲𝘄𝘀𝙸𝚗𝚍𝚒𝚊𝚗 𝙿𝚘𝚕𝚒𝚝𝚒cskerala politics malayalam newsPOLITICS

വോട്ടർമാർ തയ്യാറാകണം : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വോട്ടർമാർ തയ്യാറാകണം : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കേരളത്തിലെ വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധനയ്ക്ക് മുന്നോടിയായി സംസ്ഥാനത്തെ 54 ലക്ഷം പുതിയ വോട്ടർമാർ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് നിർബന്ധമായി ഹാജരാക്കേണ്ടതുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു. എന്യൂമറേഷൻ ഫോം പൂരിപ്പിക്കുമ്പോൾ തന്നെ തിരിച്ചറിയൽ രേഖയുടെ പകർപ്പ് ബിഎൽഒമാർക്ക് സമർപ്പിക്കണം. ഫോം പൂരിപ്പിച്ച് നൽകിയാൽ മതിയെങ്കിലും രേഖകളുടെ തെളിവ് നിർബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

2002-ലെ പട്ടികയിൽ 2.24 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. 2025-ൽ അത് 2.78 കോടിയായി, 54 ലക്ഷം പേർ അധികമായി ചേർന്നിട്ടുണ്ട്. 2002ലെ പട്ടികയിൽ ഉൾപ്പെട്ടവരിൽ ഇപ്പോഴും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നവരെ കണ്ടെത്താനാണ് നിലവിലെ പരിശോധന. ബൂത്തുകൾ മാറിയവരെയും മണ്ഡലം മാറ്റം സംഭവിച്ചവരെയും തിരിച്ചറിയാൻ ബൂത്ത് ലെവൽ ഓഫീസർമാർ (BLO) സജീവമായി പ്രവർത്തിക്കും.

ബിഎൽഒ–ബിഎൽഎ നിർണായകർ

തീവ്ര പുനഃപരിശോധനയിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെയും ബൂത്ത് ലെവൽ ഏജന്റുമാരുടെയും പങ്ക് നിർണായകമാണ്. സംസ്ഥാനത്ത് 25,468 ബൂത്തുകളാണ് ഉള്ളത്. അംഗീകൃത പാർട്ടികൾക്ക് ഓരോ ബൂത്തിലുമുള്ള പ്രതിനിധികളെ നിയോഗിക്കാം. ബിഎൽഒമാർ വീടുകൾ സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണം ചെയ്യുമ്പോൾ ഏജന്റുമാർക്കും കൂടെയുണ്ടാകും. പരാതികൾ ഉടൻ ബിഎൽഒയെയോ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസറെയോ അറിയിക്കാം.

ഒരേ മാതൃകയിൽ പരിശോധന

രാജ്യത്താകെ ഒരേ രീതിയിൽ പുനഃപരിശോധന നടപ്പാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നുമാസത്തിനകം എസ്‌ഐആർ (SIR) പ്രക്രിയ പൂർത്തിയാക്കും. 2002ലെ പട്ടികയിൽ നിന്നും 2025ലെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ കണക്കുകൾ BLO റിപ്പോർട്ടിലൂടെ ലഭിച്ചശേഷം അടുത്ത ഘട്ട നടപടികൾ ആരംഭിക്കും.

ആദ്യഘട്ടത്തിൽ BLOമാർ വീടുകളിൽ എത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്യും. വോട്ടർമാർ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് കരുതിവയ്ക്കണം. ഫോം പൂരിപ്പിച്ച ഉടൻ രേഖയുടെ പകർപ്പ് BLO ആപ്പിൽ അപ്‌ലോഡ് ചെയ്യും. ഓൺലൈൻ ഫോം പൂരിപ്പിക്കുന്നവരുടെ വിവരങ്ങൾ BLO വീടുകൾ സന്ദർശിച്ച് സ്ഥിരീകരിക്കും.

പോളിങ് സ്റ്റേഷനുകളുടെ എണ്ണം വർധിക്കും

പോളിങ് സ്റ്റേഷനുകളുടെ അതിർത്തി പുതുക്കി 1200 വോട്ടർമാർക്ക് ഒരു പോളിങ് സ്റ്റേഷൻ എന്ന മാനദണ്ഡത്തിൽ ക്രമീകരിക്കും. അതനുസരിച്ച് കേരളത്തിൽ പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂടി വരും. തുടർന്ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയും ഒരു മാസത്തിനകം പരാതികൾ സ്വീകരിക്കുകയും ചെയ്യും. അംഗീകൃത പാർട്ടികൾക്ക് കരട് പട്ടികയുടെ കോപ്പി നൽകുകയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

രേഖകൾ തയ്യാറാക്കണം

തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവർ അതിവേഗം രേഖകൾ തയ്യാറാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ആവശ്യമെങ്കിൽ കോളേജുകളിലെ എൻസിസി, എൻഎസ്‌എസ്, തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബുകൾ തുടങ്ങിയവരുടെ സഹായം തേടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ അപ്ഡേറ്റുകൾക്കും തത്സമയ വിവരങ്ങൾക്കുമായി ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക.

വോട്ടർമാർ തയ്യാറാകണം : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

0 Reactions

Leave a Reply

Your email address will not be published. Required fields are marked *