പരാതി നൽകി ഷൈൻ ടീച്ചർ
അപവാദ പ്രചാരണത്തിന് എതിരെ ശക്തമായ നിയമനടപടി : കെ ജെ ഷൈൻ:
സിപിഎം നേതാവും അദ്ധ്യാപികയുമായ കെ ജെ ഷൈൻ സൈബർ ആക്രമണത്തിനെതിരെ നിയമ നടപടി ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ഡിജിപി, വനിതാ കമ്മീഷൻ എന്നിവർക്കാണ് ഷൈൻ ഔദ്യോഗികമായി പരാതി സമർപ്പിച്ചത്. “അപവാദപ്രചാരണം നടത്തിയവരെ വെറുതെ വിടില്ല” എന്നും അവർ പറഞ്ഞു.
തനിക്കെതിരെ നടത്തിയ ഓൺലൈൻ അപവാദ പ്രചാരണം, കേരള രാഷ്ട്രീയത്തെ നടുക്കിയ ലൈംഗിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ടു അത് മറക്കാൻ ഉണ്ടായതെന്ന് ഷൈൻ ആരോപിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട ഒരു എംഎൽഎയെ രക്ഷിക്കാൻ നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, യുഡിഎഫും കോൺഗ്രസും നിരാശരായ സാഹചര്യത്തിലാണ്. ഇതിൽ നിന്ന് പൊതുജനശ്രദ്ധ മാറ്റാൻ വേണ്ടിയുള്ള ശ്രമമാണ് ഈ സൈബർ ആക്രമണമെന്നാണ് ഷൈൻ അഭിപ്രായപ്പെടുന്നത്.
ഒരു പൊതു വേദിയിൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവ് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും ഷൈൻ വെളിപ്പെടുത്തി. “ടീച്ചറേ, ഒരു വലിയ ‘ബോംബ്’ വരുന്നുണ്ട്, കേട്ടാലും വിഷമിക്കരുത്,” എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഉടൻ തന്നെ ആ തരത്തിലുള്ള അപവാദ പോസ്റ്ററുകൾ പ്രചരിക്കാനാരംഭിച്ചു. തുടർന്നു ചിത്രം ഉൾപ്പെടുത്തി മോശമായി ഉള്ളടക്കം പ്രചരിപ്പിച്ചെന്നും ഷൈൻ ആരോപിച്ചു.

ഇപ്പോൾ വെറും ₹499 രൂപയ്ക്ക് പരസ്യം ചെയ്യൂ!
PoliticalEye.News വഴി നിങ്ങളുടെ കാർ എളുപ്പത്തിൽ വിൽക്കാം 🚀
കൂടുതൽ അറിയാൻ WhatsApp ചെയ്യൂ 👉 919447843369
സൈബർ ആക്രമണത്തെക്കുറിച്ചുള്ള തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയതായും അവർ അറിയിച്ചു. “പരാതി നൽകിയിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുന്നു. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. വെറുതെ ഇരിക്കില്ല,” എന്നും കെ ജെ ഷൈൻ മാധ്യമങ്ങളോട് പറഞ്ഞു.

