ലോകകപ്പില്‍ ഇസ്രായേല്‍ പങ്കെടുക്കുകയാണെങ്കില്‍ പിന്മാറുമെന്ന് സ്പെയിൻ മുന്നറിയിപ്പ്
2026 ലോകകപ്പില്‍ ഇസ്രായേല്‍ പങ്കെടുക്കുകയാണെങ്കില്‍ സ്പാനിഷ് ഫുട്ബോൾ ടീം പിന്മാറുമെന്ന് മുന്നറിയിപ്പ്
സയണിസ്റ്റ് രാഷ്ട്രമായ ഇസ്രായേൽ ഗസയിലെ കുട്ടികളും സ്ത്രീകളും അടങ്ങുന്ന ജനങ്ങളെ കൊന്നൊടുക്കി വംശ ഹത്യ നടത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 2026-ലെ ഫിഫ ലോകകപ്പിൽ ഇസ്രായേൽ യോഗ്യത നേടുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്താൽ, സ്പെയിൻ സ്വന്തം ദേശീയ ടീമിനെ പിൻവലിക്കുമെന്ന് ശക്തമായ മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ സംഘർഷങ്ങളും അന്താരാഷ്ട്ര വിമർശനങ്ങളും ശക്തമാകുന്ന സാഹചര്യത്തിലാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ഈ നിലപാട് പുറത്തുവിട്ടത്.
സ്പെയിനിലെ കായിക മന്ത്രാലയവും ഫുട്ബോൾ ഫെഡറേഷനും ചേർന്ന് നടത്തിയ അടിയന്തര യോഗത്തിനുശേഷമാണ് തീരുമാനം പുറത്തുവിട്ടത്. ഇസ്രായേലിന്റെ സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതായി ആരോപണമുയർന്നതോടെ, ലോകകപ്പ് വേദിയിലെ അവരുടെ സാന്നിധ്യം വിവാദമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഫിഫ പ്രതികരണവുമായി എത്തിയിട്ടില്ല. എന്നാൽ, ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകൾ ഫിഫയുടെ നിയമാനുസൃത നടപടികൾക്ക് വഴിയൊരുക്കാനിടയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സ്പെയിൻ ലോകകപ്പിൽ നിന്നും പിന്മാറുകയാണെങ്കിൽ, അത് മത്സരത്തിന്റെ നിലവാരത്തെയും ആരാധകരുടെ ആവേശത്തെയും കാര്യമായി ബാധിക്കുമെന്ന് ആശങ്ക

ഇപ്പോൾ വെറും ₹499 രൂപയ്ക്ക് പരസ്യം ചെയ്യൂ!
PoliticalEye.News വഴി നിങ്ങളുടെ കാർ എളുപ്പത്തിൽ വിൽക്കാം 🚀
കൂടുതൽ അറിയാൻ WhatsApp ചെയ്യൂ 👉 919447843369

അടുത്ത മാസങ്ങളിൽ നടക്കുന്ന യോഗങ്ങൾക്കുശേഷം മാത്രമേ വിഷയത്തിൽ ഫിഫ അന്തിമ തീരുമാനം പ്രഖ്യാപിക്കുകയുള്ളു. അന്താരാഷ്ട്ര രാഷ്ട്രീയ സമ്മർദവും മനുഷ്യാവകാശ സംഘടനകളും ഗസയിലെ ഇസ്രായേൽ ക്രൂരതകൾക്ക് എതിരെ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ ആണ് സ്പാനിഷ് ഫുട്ബോൾ ടീമും തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്. സയണിസ്റ്റ് രാഷ്ട്രം കിരതമായ വംശഹത്യ ആണ് ഗസയിൽ നടത്തികൊണ്ടിരിക്കുന്നത്.

