Total cost 16 crores, collection 230 crores from India alone, Kantara as history; #IndianCinema #KannadaMovie #SouthIndianMovie #kantharaMovie;

ആകെ ചിലവ് 16 കോടി, ഇന്ത്യയിൽ നിന്നുമാത്രം കളക്ഷൻ 230 കോടി, ചരിത്രമായി കാന്താര;

http://Total cost 16 crores, collection 230 crores from India alone, Kantara as history; #IndianCinema #KannadaMovie #SouthIndianMovie

വെബ്ഡെസ്‌ക്:-ഇന്ത്യൻ സിനിമാലോകത്ത് അത്ഭുതം തീർക്കുകയാണ് റിഷഭ് ഷെട്ടിയുടെ കാന്താര. ബോക്സ് ഓഫിസിൽ വൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ 230 കോടി രൂപയാണ് ചിത്രം വാരിയത്. ഇന്ത്യയിൽ നിന്ന് മാത്രമുള്ള കണക്കാണിത്. ആ​ഗോള കളക്ഷൻ ഇതിനു മുകളിൽ വരും. 16 കോടി ബജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ ബോക്സ് ഓഫിസ് വിജയം ഇന്ത്യൻ സിനിമാലോകത്തിനു തന്നെ അത്ഭുതമാവുകയാണ്.സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രം ഒരു മാസം ആകുമ്പോഴും തിയറ്ററുകൾ നിറയ്ക്കുകയാണ്.

http://Total cost 16 crores, collection 230 crores from India alone, Kantara as history; #IndianCinema #KannadaMovie #SouthIndianMovie

കർണാടകയിൽ നിന്ന് മാത്രം 150 കോടി രൂപയാണ് ചിത്രം നേടിയത്. ആന്ധ്രപ്രദേശ്–തെലങ്കാനയിൽ നിന്നും 30 കോടിയും നേടി. ഹിന്ദിയിൽ 50 കോടിയും ചിത്രം കടന്നു. കേരളത്തിലെ കലക്‌ഷൻ മാത്രം നാല് കോടി വരും. ഇതിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ ലഭിച്ചിരിക്കുന്നത് വടക്കൻ കേരളത്തിൽ നിന്നാണ്.ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ്കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ പല മലയാള ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരുണ്ട് ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്.

http://Total cost 16 crores, collection 230 crores from India alone, Kantara as history; #IndianCinema #KannadaMovie #SouthIndianMovie

രണ്ടാം വാരത്തിലേക്ക്കടക്കുമ്പോള്‍ കേരളത്തില്‍208സ്ക്രീനുകളിലാണ്കാന്താരപ്രദര്‍ശിപ്പിക്കുന്നതെന്ന് വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു

Leave a Reply