വെസ്റ്റ്ബാങ്ക് ഇസ്രായേലിനോട് ചേർക്കാൻ അനുവദിക്കില്ല
വെസ്റ്റ്ബാങ്ക് ഇസ്രായേലിനോട് ചേർക്കാൻ അനുവദിക്കില്ല : ട്രമ്പ്
യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വെസ്റ്റ് ബാങ്ക് പ്രദേശം ഇസ്രായേലിനോട് കൂട്ടി ചേർക്കാൻ ഉള്ള നീക്കങ്ങൾ അനുവദിക്കില്ലെന്ന് അറബ് രാജ്യങ്ങളിലെ നേതാക്കൾക്ക് ഉറപ്പ് നൽകിയതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു.
ലോകത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്ന ഇസ്രായേൽ സർക്കാരിന്റെ നീക്കങ്ങളെ കുറിച്ച് ട്രംപ് പ്രതികരിച്ചു. മധ്യപൂർവ്വ ഏഷ്യയിലെ സ്ഥിരതയും സമാധാനവും നിലനിർത്താൻ ഇത്തരം നടപടി അപകടകരമാകുമെന്ന മുന്നറിയിപ്പും ട്രമ്പ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
പലസ്തീൻ രാഷ്ട്രത്തിൻറെ ഭാവി, സമാധാന ചർച്ചകൾ എന്നിവയെ പ്രതികൂലമായി ബാധിക്കാവുന്ന ഈ പദ്ധതി യു.എസ്. ഭരണകൂടം അംഗീകരിക്കില്ലെന്ന് ഉറപ്പുവരുത്തിയാണ് ട്രംപിന്റെ ഉറപ്പ്.
അറബ് ലീഗ് അംഗരാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുമായുള്ള ആശയവിനിമയത്തിലൂടെയാണ് അമേരിക്കൻ പ്രസിഡന്റ് ഈ നിലപാട് വ്യക്തമാക്കിയതെന്നും, മേഖലയിലെ സമാധാന പ്രക്രിയ തുടരണം എന്നതാണ് വാഷിങ്ടൺ നൽകുന്ന മുഖ്യ സന്ദേശമെന്നും പൊളിറ്റിക്കോ കുറിക്കുന്നു.
👉 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦 വാർത്തകൾ 𝘸𝘩𝘢𝘵𝘴𝘢𝘱𝘱𝘪𝘭-ൽ ഉടൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 🚀