യു.എസ്. സൈന്യത്തിൽ അടിയന്തര യോഗം
യു.എസ്. സൈന്യത്തിൽ അടിയന്തര യോഗം യുദ്ധസാധ്യതയെ കുറിച്ച് ആശങ്ക
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് രാജ്യത്തെ മുൻനിര സൈനിക മേധാവികളെ ഉൾപ്പെടുത്തി അപൂർവ്വമായ അടിയന്തര യോഗം വിളിച്ചു ചേർത്തതായി റിപ്പോർട്ടുകൾ.റോയിട്ടേഴ്‌സ് ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത വരാനിരിക്കുന്ന ആഴ്ച വെർജീനിയയിലെ മാരീൻ കോർപ്പ്സ് ബേസിലാണ് യോഗം നടക്കുന്നത്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ-പസഫിക് മേഖലകളിലെ കമാൻഡർമാർ ഉൾപ്പെടെ ബ്രിഗേഡിയർ ജനറൽ റാങ്കിനു മുകളിലുള്ള എല്ലാ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കാനാണ് നിർദേശം.
ഒരു മുതിർന്ന പെന്റഗൺ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പറഞ്ഞു: “ഞാൻ യു.എസ്. സൈന്യത്തിൽ 30 വർഷമായി സേവനം ചെയ്യുന്നുണ്ട്, ഇതുപോലുള്ള അടിയന്തര യോഗം ഒരിക്കലും കണ്ടിട്ടില്ല. നാം യുദ്ധത്തിന്റെ വക്കിൽ എത്തിനിൽക്കുന്നതായിരിക്കും.”
അമേരിക്കൻ സൈനിക നീക്കങ്ങളോ എന്തെങ്കിലും നിർണായക മാറ്റങ്ങളോ അപ്രതീക്ഷിത ഭീഷണികളോ ഉണ്ടാകാനിടയുണ്ടെന്ന സൂചനയായി വിദഗ്ധർ ഇത് വിലയിരുത്തുന്നു. പെന്റഗൺ ഇതുവരെ യോഗത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് വിശദീകരണം നൽകിയിട്ടില്ലെങ്കിലും, അന്താരാഷ്ട്ര തലത്തിൽ വർധിച്ചുവരുന്ന സംഘർഷാവസ്ഥ യു.എസ്. സൈന്യത്തെ സജ്ജരാക്കാൻ ഇടയാക്കുന്നതായി കരുതപ്പെടുന്നു.
ഗ്ലോബൽ സുരക്ഷാ വിദഗ്ധർ അഭിപ്രായപ്പെടുന്നത്, ഇത്തരത്തിലുള്ള അടിയന്തര നീക്കങ്ങൾ സാധാരണയായി വലിയ തോതിലുള്ള ജിയോപൊളിറ്റിക്കൽ മാറ്റങ്ങൾക്കോ പ്രതീക്ഷിക്കാത്ത സുരക്ഷാ ഭീഷണികൾക്കോ മുന്നോടിയായിരിക്കാമെന്ന്. അതേസമയം, അമേരിക്കൻ സർക്കാരിന്റെ തുടർ നടപടി ലോക രാഷ്ട്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
👉 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦 വാർത്തകൾ 𝘸𝘩𝘢𝘵𝘴𝘢𝘱𝘱𝘪𝘭-ൽ ഉടൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 🚀
