റഷ്യക്ക് മുന്നറിയിപ്പുമായി നാറ്റോ
റഷ്യൻ യുദ്ധ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചാൽ വെടിവച്ചിടും :നാറ്റോ
റഷ്യക്ക് മുന്നറിയിപ്പുമായി നാറ്റോ റഷ്യൻ യുദ്ധവിമാനങ്ങൾ വീണ്ടും നാറ്റോ രാജ്യങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചാൽ ശക്തമായ സൈനിക നടപടിയെടുക്കാൻ സഖ്യം ഒരുങ്ങിയിരിക്കുകയാണ്.
സമീപകാലത്ത് വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ റഷ്യൻ സൈനിക വിമാനങ്ങളുടെ അനധികൃത പ്രവേശനം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ഈ കടുത്ത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ബാൾട്ടിക് കടൽ മേഖലയിലെ തുടർച്ചയായ റഷ്യയുടെ കടന്ന് കയറ്റവും കഴിഞ്ഞ ആഴ്ച പോളണ്ടിന്റെ വ്യോമാതിർത്തിയിൽ റഷ്യൻ യുദ്ധ വിമാനങ്ങൾ കടന്നു കയറിയതും ആണ് നാറ്റോയെ ശക്തമായ നടപടിയിലേക്ക് പ്രേരിപ്പിച്ചിരിക്കുകയാണ്.
“ഇനിയും വ്യോമാതിർത്തി ലംഘനം ആവർത്തിക്കുകയാണെങ്കിൽ റഷ്യൻ വിമാനങ്ങളെ വെടി വച്ചു വീഴ്ത്താൻ സഖ്യത്തിന് തയ്യാറാണെന്ന്” യൂറോപ്യൻ നയതന്ത്രവൃത്തങ്ങൾ വ്യക്തമാക്കി. റഷ്യയുടെ പുതിയ നീക്കങ്ങൾ അന്തർദേശീയ സുരക്ഷാ സാഹചര്യത്തിൽ ഗുരുതരമായ ഭീഷണിയാണ് എന്ന വിലയിരുത്തലാണ് യൂറോപ്യൻ രാജ്യങ്ങളിൽ.
മോസ്കോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ സുരക്ഷാ മേഖലയിൽ ഉയർന്നുവരുന്ന സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയാണ് വിദഗ്ധർ പ്രകടിപ്പിക്കുന്നത്.
നാറ്റോയുടെ മുന്നറിയിപ്പ്, റഷ്യയുടെ ഭാവി സൈനിക നീക്കങ്ങൾക്ക് നിർണായകമായ സമ്മർദമായി മാറാമെന്നാണ് പ്രതീക്ഷ.
👉 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦 വാർത്തകൾ 𝘸𝘩𝘢𝘵𝘴𝘢𝘱𝘱𝘪𝘭-ൽ ഉടൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 🚀റഷ്യക്ക് മുന്നറിയിപ്പുമായി നാറ്റോ

