PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝙶𝚘𝚟𝚎𝚛𝚖𝚎𝚗𝚝 𝙵𝚒𝚗𝚊𝚗𝚌𝚎Economic NewsFinance News

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

ഇന്ത്യൻ രൂപ വീണ്ടും ഇടിഞ്ഞു; ഡോളറിനെതിരെ 90.20 എന്ന പുതിയ റെക്കോർഡ് താഴ്ച

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ വീണ്ടും മൂല്യത്തകർച്ച നേരിട്ട് 90.20 എന്ന പുതിയ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളായി ആഗോള വിപണിയിലെ അനിശ്ചിതത്വം, ഡോളറിന്റെ സ്ഥിരത, വിദേശ നിക്ഷേപകരുടെ ഇന്ത്യൻ വിപണിയിൽ നിന്നുള്ള പിൻവാങ്ങൽ നീക്കങ്ങൾ എന്നിവയാണ് രൂപയുടെ വേഗത്തിലുള്ള വീഴ്ചയ്ക്ക് പ്രധാന കാരണം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഡോളറിന്റെ ശക്തി ഉയരുന്നതോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയയിൽ നിന്ന് വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുകുകയും, അതിന്റെ സമ്മർദ്ദം നേരിട്ട് രൂപയുടെ മൂല്യത്തകർച്ചയായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഇന്ധനം, ഇലക്ട്രോണിക് ഉപകരണങ്ങൾ, വ്യവസായ ആവശ്യമായ അടിസ്ഥാനം സാധനങ്ങൾ എന്നിവയുടെ വില കൂടാൻ സാധ്യത കൂടുതലാണ്.

ഇതിനിടെ, ഇന്ത്യൻ റിസർവ് ബാങ്ക് രൂപയുടെ അതിവേഗ ഇടിവ് നിയന്ത്രിക്കാൻ മാർക്കറ്റിൽ ഇടപെടൽ തുടരുന്നുണ്ടെങ്കിലും, ആഗോള വിപണിയിലെ ചലനങ്ങൾ മൂലം രൂപയുടെ സ്ഥിരത താത്ക്കാലികമായി വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ്.

രുപയുടെ തുടർച്ചയായ മൂല്യത്തി‍ൽ ഇടിവ് ഇന്ത്യയിലെ സാമ്പത്തിക നയങ്ങളെയും നേരിട്ട് ബാധിക്കാനുള്ള സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലെ വിപണിചലനങ്ങളാണ് രൂപയുടെ ഭാവി ദിശ നിർണ്ണയിക്കുന്നത്.

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു ത് കൊണ്ട് ഭാവിയിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളും ഉണ്ടാകാൻ ഇടയുണ്ട്

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦