PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝗘𝗻𝘁𝗲𝗿𝘁𝗿𝗮𝗶𝗻𝗺𝗲𝗻𝘁 𝗺𝗮𝗹𝘆𝗮𝗹𝗮𝗺 𝗡𝗲𝘄𝘀Entertainment News

മമ്മൂട്ടി ചിത്രം കളങ്കാവൽ കേരള പ്രീസെയിൽസ് 1.25 കോടി കടന്നു:

കളങ്കാവൽ കേരള പ്രീസെയിൽസ് 1.25 കോടി കടന്നു : ഡിസംബർ 5ന് പ്രദർശനത്തിന് ഒരുങ്ങുന്നു

മമ്മൂട്ടി ചിത്രം കളങ്കാവൽ കേരള പ്രീസെയിൽസ് 1.25 കോടി കടന്നു: മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘ കളങ്കാവൽ’ കേരള പ്രീസെയിൽസ് 1 കോടി 25 ലക്ഷം രൂപ കടന്നു. റിലീസ് ചെയ്യാൻ ഇനി വെറും ഒരു ദിവസത്തിലധികം ബാക്കി നിൽക്കെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രം ഡിസംബർ 5ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

ചിത്രത്തിന്റെ കേരള ഓൺലൈൻ ബുക്കിംഗ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11:11 ന് ആരംഭിച്ചു. ഉടൻ തന്നെ ബുക്ക് മൈ ഷോ ആപ്പിൽ ട്രെൻഡിങ്ങിലേക്ക് എത്തുകയും ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയുമാണ്. ബുക്ക് മൈ ഷോ പുറമെ ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയും അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നടത്താവുന്നതാണ്.

കേരളത്തിന് പുറത്ത് ചിത്രത്തിന് മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ടെന്നും, ആഗോള തലത്തിലും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണറായി ചിത്രത്തെ പ്രേക്ഷകർക്ക് എത്തിക്കുന്നുണ്ട്.

എട്ട് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിലേക്ക് എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ, ‘കളങ്കാവൽ’ പ്രേക്ഷകരുടെയും മലയാള സിനിമാ ലോകത്തിന്റെയും കാത്തിരിപ്പിന് വലിയ ആവേശവും പ്രതീക്ഷയും സൃഷ്ടിച്ചിരിക്കുന്നു.

മമ്മൂട്ടി ചിത്രം കളങ്കാവൽ കേരള പ്രീസെയിൽസ് 1.25 കോടി കടന്നു:

Advertisement chat with us