പേരാമ്പ്രയിലെ സംഘര്‍ഷം ആസൂത്രിതം :എം.വി. ഗോവിന്ദന്
പേരാമ്പ്രയിലെ സംഘര്‍ഷം ആസൂത്രിതം : കേരളത്തിലുടനീളം കലാപത്തിന് കോണ്‍ഗ്രസ് ശ്രമം: എം.വി. ഗോവിന്ദന്
കോഴിക്കോട്: പേരാമ്പ്രയിലെ സംഘര്‍ഷം പൂര്‍ണമായും ആസൂത്രിതമായതാണ് എന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ആരോപിച്ചു. ബോംബുകള്‍ ഉള്‍പ്പെടെ കൊണ്ടുപോയി പോലീസിനെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ലക്ഷ്യം കേരളത്തിലുടനീളം കലാപം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിച്ച വിഷയവും കെപിസിസി ജംബോ കമ്മിറ്റിയിലെ തര്‍ക്കങ്ങളും പാര്‍ട്ടിയിലുടനീളം അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. ഈ ആഭ്യന്തര സംഘര്‍ഷം മറയ്ക്കാനായി കലാപങ്ങളും വര്‍ഗീയ ധ്രൂവീകരണ ശ്രമങ്ങളും നടത്തുകയാണെന്ന് എം.വി. ഗോവിന്ദന് ആരോപിച്ചു.
പള്ളുരുത്തി സെന്റ് റീത്ത സ്കൂളിലെ പ്രശ്നം പരിഹാരത്തിലായ ശേഷം പോലും അതിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, കോണ്‍ഗ്രസ്, പ്രതിപക്ഷ നേതാവ് തുടങ്ങി നിരവധി വിഭാഗങ്ങള്‍ ശ്രമിച്ചതായും ജനങ്ങള്‍ ഈ ഗൂഢനീക്കം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസ് സംബന്ധിച്ചും എം.വി. ഗോവിന്ദന് പ്രതികരിച്ചു. കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും നഷ്ടപ്പെട്ട സ്വര്‍ണം ഉള്‍പ്പെടെ തിരിച്ചുപിടിക്കാനും സര്‍ക്കാരിന് സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വിശ്വാസി സമൂഹത്തിന്റെ ഒപ്പമാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ എല്ലായ്പ്പോഴും നിന്നതെന്നും അതാണ് മതവര്‍ഗീയവാദികള്‍ക്കും യുഡിഎഫിനും ഇഷ്ടമാകാത്തതെന്നും ഗോവിന്ദന് പറഞ്ഞു.
സര്‍ക്കാര്‍ നടപടികള്‍ കുറ്റക്കാരെ തിരിച്ചറിഞ്ഞ് കര്‍ശനമായ നിയമനടപടികളിലൂടെ നീങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦[pe_reactions]

