ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മലയാളി വനിത
ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മലയാളി വനിത 🇮🇳🇯🇵
ടോക്കിയോ: ഇന്ത്യയുടെ പുതിയ അംബാസഡറായി മലയാളിയായ നഗ്മ മുഹമ്മദ് മല്ലിക് ജപ്പാനിൽ ചുമതലയേൽക്കുന്നു. കാസർഗോഡ് സ്വദേശിനിയായ നഗര്മ മല്ലിക്കിനെ കേന്ദ്ര സർക്കാർ ഔദ്യോഗികമായി നിയമിച്ചു. നിലവിൽ പോളണ്ടിലെ അംബാസഡറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു അവർ.
അന്താരാഷ്ട്ര നയതന്ത്ര രംഗത്ത് ദീർഘാനുഭവമുള്ള നഗര്മ, 1991 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥയാണ്. ടുണീഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള അവർ, വിദേശകാര്യ മന്ത്രാലയത്തിലെ വിവിധ പ്രധാന സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
നഗ്മ മല്ലിക്കിന്റെ നിയമനം, ഇന്ത്യ-ജപ്പാൻ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ അധ്യായമായി വിദഗ്ധർ വിലയിരുത്തുന്നു. ഇരുരാജ്യങ്ങളും പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ അടുത്ത ബന്ധം പുലർത്തുന്നുണ്ട്.
ജപ്പാനിലെ മുൻ അംബാസഡറായ പാലാ സ്വദേശിയായ സി.ബി. ജോർജിയെ അടുത്തിടെ വിദേശകാര്യ മന്ത്രാലയത്തിൽ സെക്രട്ടറി പദവിയിലേക്ക് നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനത്തേക്കാണ് നഗര്മ മല്ലിക്ക് നിയമിതയായത്.
This is a nofollow link 📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦[pe_reactions]

