PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝗸𝗲𝗿𝗮𝗹𝗮 𝗽𝗼𝗹𝗶𝘁𝗶𝗰𝘀 𝗻𝗲𝘄𝘀kerala politics malayalam newsPOLITICS

ഇനി പ്രചാരണത്തിനില്ല:ജി സുധാകരൻ

ഇനി പ്രചാരണത്തിനില്ല:സൈബർ ആക്രമണം നടത്തുന്നത് പാർട്ടി അംഗങ്ങളാണ്” : ജി സുധാകരൻ

ആലപ്പുഴ: സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ വീണ്ടും പാർട്ടിക്കകത്തെ അസന്തോഷം തുറന്നുപറഞ്ഞു. മന്ത്രി സജി ചെറിയാനെതിരെ ശക്തമായ വിമർശനങ്ങൾ ആവർത്തിച്ച സുധാകരൻ, “ഇനി പാർട്ടിക്കായി പ്രചാരണത്തിനില്ല” എന്നും വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി ഒരു പാർട്ടി പരിപാടിയിലേക്കും തന്നെ വിളിച്ചിട്ടില്ലെന്നതിൽ ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു.

“നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമാണ്. തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ പാർട്ടി പ്രവർത്തകരാണ് നടത്തുന്നത്,” എന്ന് സുധാകരൻ ആരോപിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തി പ്രചാരണം പാർട്ടി അംഗങ്ങൾക്കിടയിൽ നിന്ന് തന്നെ വരുന്നതായും അതിനെതിരെ പാർട്ടി നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ സെക്രട്ടറി നാസറിനും എച്ച്. സലാമിനും എതിരെയും സുധാകരൻ വിമർശനമുയർത്തി. “ജില്ലാ സെക്രട്ടറി നാസറും സജി ചെറിയാനും എനിക്കെതിരെ തന്നെ പരസ്യപ്രവർത്തനം നടത്തി. ഇവർ സൈബർ പോരാളികൾ അല്ലല്ലോ. എങ്കിൽ ആരാണ് ഇതിന് പിന്നിൽ?” എന്നും സുധാകരൻ ചോദിച്ചു.

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦

“ജില്ലാ സെക്രട്ടറി നാസറിന്റെ കീഴിലെ ബ്രാഞ്ചിൽ ഞാൻ പ്രവർത്തിക്കുന്നതാണ് അയാൾക്ക് അഭിമാനിക്കേണ്ട കാര്യമല്ലേ? പക്ഷേ, അതിനു പകരം പാർലമെന്ററി മോഹമെന്ന് പ്രചരിപ്പിച്ചു,” എന്നും അദ്ദേഹം വിമർശിച്ചു. “സൈബർ ആക്രമണത്തിനെതിരെ നടപടി എടുക്കേണ്ടവർ തന്നെ എന്നെ ഉപദേശിക്കുന്നു. ഇതെന്ത് ശൈലിയാണ്?” എന്നും സുധാകരൻ ചോദിച്ചു.

[pe-poll id=”45″]

0 Reactions