ബാംഗ്ലൂരിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
ബെംഗളുരുവിൽ യുവാവിന്റെ ഭീഷണിപ്പെടുത്തലിന് പിന്നാലെ 19 കാരിയായ കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു.
ബെംഗളുരു: ബാംഗ്ലൂരിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു 19 കാരിയായ കോളേജ് വിദ്യാർഥിനി സന പർവീൻ, ആത്മഹത്യ ചെയ്യുന്നതിന് മുൻപ് സുഹൃത്തിന്റെ ഭീഷണിപ്പെടുത്തലിനെക്കുറിച്ച് കുടുംബത്തെ അറിയിച്ചിരുന്നു. കുടക് സ്വദേശി സന, പി.ജി രണ്ടാം വർഷ വിദ്യാർഥിനി ആയിരുന്നു. സീനിയറായി കോളേജിൽ പഠിച്ചിരുന്ന ചാവക്കാട് സ്വദേശി റഫാസ്, സനയുടെ പ്രണയാഭ്യർഥന തള്ളിയതിന് പിന്നാലെ നിരന്തരമായി പിന്തുടർന്ന് ഭീഷണി പെടുത്തിയതായി കുടുംബം പറയുന്നു.
സനയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജ് അധികൃതർ റഫാസിനെ വിളിച്ചുവരുത്തി താക്കീത് നൽകിയിരുന്നു. എന്നാൽ ഭീഷണി തുടർന്നതോടെ സന മാനസിക സമ്മർദത്തിലായി , ഒടുവിൽ ആത്മഹത്യക്ക് വഴിതെളിച്ചു. കുടുംബം കോളേജ് അധികൃതർ യുവാവിന്റെ ഭീഷണിക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാത്തതിനെതിരെ വിമർശിച്ചു .
[pe_voice_comments]

