PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝗸𝗲𝗿𝗮𝗹𝗮 𝗽𝗼𝗹𝗶𝘁𝗶𝗰𝘀 𝗻𝗲𝘄𝘀kerala politics malayalam newsPOLITICS

രാഹുലിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക്

രാഹുൽ മാങ്കൂട്ടത്തിൽ: ലൈംഗികാരോപണത്തിനിടെ നിയമസഭയിൽ പ്രത്യേക ബ്ലോക്ക്

തിരുവനന്തപുരം :-പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നിയമസഭയിൽ അദ്ദേഹത്തിനായി പ്രത്യേക ബ്ലോക്ക് സജ്ജമാക്കാൻ തീരുമാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആവശ്യപ്രകാരം ആണ് ഇതെന്ന് സ്പീക്കർ എ എൻ ഷംസീർ മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഹുൽ സഭയിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് അദ്ദേഹം ആണ്. നിലവിൽ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നും സ്പീക്കർ അറിയിച്ചു. എട്ടു ബില്ലുകൾ അടക്കമുള്ള നിയമനിർമാണത്തിനായി ചേരുന്ന 12 ദിവസത്തെ സഭാസമ്മേളനം ഇന്ന് ആരംഭിക്കും.

ആരോപണം ഉയർന്നതിന് പിന്നാലെ രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെച്ചിരുന്നു. പാർട്ടിയും പാർലമെന്ററി പാർട്ടിയും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. രാഹുൽ നിയമസഭയിൽ ഇനി പ്രതിപക്ഷത്തിന്റെ ഭാഗമല്ലെന്നും, രാഹുലിനെതിരായ നടപടികൾ പാർട്ടി നേതൃത്വത്തിന്റെ തീരുമാനം ആണെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

യുവനടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടുകയാണ്. നടിക്ക് രാഹുൽ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. എന്നാൽ നടിയും, ആരോപണം ഉന്നയിച്ച മറ്റ് രണ്ട് സ്ത്രീകളും നിയമപരമായ നടപടികൾ തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകൾ കൈമാറിയിട്ടുണ്ടെങ്കിലും കേസെടുക്കുന്നതിന് മുമ്പ് ക്രൈംബ്രാഞ്ച് കൂടുതൽ നിയമവശങ്ങൾ പരിശോധിക്കുന്നതായി വിവരം.

രാഹുൽ മാങ്കൂട്ടത്തിൽ

#RahulMankootathil #KeralaAssembly #MalayalamNews

0 Reactions

Leave a Reply

Your email address will not be published. Required fields are marked *