PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

പൗരത്വം ചോദ്യം ചെയ്ത് വ്യാജപരാതി : ബിജെപി നേതാവിനെതിരെ കേസ്

പൗരത്വം ചോദ്യം ചെയ്ത് വ്യാജപരാതി; ബിജെപി നേതാവിനെതിരെ കേസ്

കാസർകോട്: ഒരു സാധാരണ പൗരന്റെ പൗരത്വം ചോദ്യം ചെയ്ത് രാഷ്ട്രീയ വിവാദം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ ബിജെപി നേതാവിനെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ . കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിനെ ഇന്ത്യൻ പൗരനല്ലെന്ന് ആരോപിച്ച് നൽകിയ പരാതി അധികൃതർ തള്ളി. വിശദമായ പരിശോധനയ്ക്കുശേഷം മുഹമ്മദ് നിയമപരമായ ഇന്ത്യൻ പൗരനാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയതോടെയാണ് പരാതിയുടെ പൊള്ളത്തരങ്ങൾ പുറത്തായത്.

മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ പഞ്ചായത്തിലെ 128-ാം നമ്പർ ബൂത്തിലെ വോട്ടറായ മുഹമ്മദിനെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹിയറിംഗിൽ ആരോപണം തെളിയിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ പരാതിക്കാരന് സാധിച്ചില്ല.

തെറ്റായ വിവരങ്ങൾ നൽകി അധികൃതരെ തെറ്റിദ്ധരിപ്പിച്ചതിന് ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയ്‌ക്കെതിരെ കേസെടുക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉത്തരവിട്ടു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി ഒരു പൗരന്റെ വോട്ടവകാശം ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിന് എതിരായ നീക്കമാണെന്ന് വിലയിരുത്തിയാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്.

0 Reactions