പാലക്കാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
പാലക്കാട്: കൂട്ടുകാരിയുമായി സംസാരിച്ചതിന് വീട്ടുകാർ വഴക്കുപറഞ്ഞു, 15 വയസ്സുകാരി ജീവനൊടുക്കി
പാലക്കാട് : പാലക്കാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു കൂട്ടുകാരിയുമായി ഫോണിൽ സംസാരിച്ചതിനെ തുടർന്ന് വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിൽ 15 വയസ്സുകാരി ആത്മഹത്യ ചെയ്തു. കുഴൽമന്ദം കൂത്തനൂർ കരടിയമ്പാറ മൂച്ചികൂട്ടം വീട്ടിൽ പരേതയായ സംഗീതയുടെയും ഒഡിഷ സ്വദേശിയായ സഞ്ജയ് ബിസ്വാളിന്റെയും മകൾ പ്രിയങ്കയാണ് മരിച്ചത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പ്രിയങ്ക ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചു വരികയായിരുന്നു. അമ്മയുടെ മരണത്തെ തുടർന്ന് വലിയമ്മ സുനിതയുടെ വീട്ടിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടുകാരിയുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നത് വീട്ടുകാർ ശ്രദ്ധിച്ചു. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ വീട്ടുകാർ കുട്ടിയെ ശാസിച്ചതായാണ് വിവരം.
വഴക്കിനുശേഷം മനോവിഷമത്തിലായ പ്രിയങ്ക ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല. കുഴൽമന്ദം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും.
📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦
