PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
South East Asia Newssouth east malayalam newsWorld News

ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈൽ

ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈൽ അമേരിക്കയിലെ ലക്ഷ്യങ്ങളിലേക്ക് ആണവായുധം വഹിക്കാൻ കഴിയുന്ന നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ

ദക്ഷിണ കൊറിയൻ അധികൃതരുടെ വെളിപ്പെടുത്തലിന്റെ ഞെട്ടലിൽ ആണ് അമേരിക്ക. ഉത്തരകൊറിയ അമേരിക്കയിലെ ലക്ഷ്യങ്ങളിലേക്ക് ആണവായുധം വഹിക്കാൻ കഴിയുന്ന ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈൽ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

സോളിലെ പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തലിൽ ഉത്തരകൊറിയ ഇതിനകം തന്നെ ദീർഘദൂര മിസൈൽ സാങ്കേതികവിദ്യയിൽ വൻ പുരോഗതി നേടിയിട്ടുണ്ട്. പ്രത്യേകിച്ച് ആണവ വാര്ഹെഡ് വഹിക്കുന്നതിന് ശേഷി ഉറപ്പാക്കുന്നതിൽ അവരുടെ പരീക്ഷണങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് ആശങ്കയുണർത്തുന്ന തരത്തിലാണ്.

ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത് അമേരിക്കയുടെ സുരക്ഷയ്ക്ക് ഈ പുതിയ മുന്നേറ്റം വലിയ വെല്ലുവിളിയാണെന്ന്. ഈ വാർത്ത പുറത്ത് വന്നതോടു കൂടി വാഷിംഗ്ടൺ, ടോക്യോ, സോൾ എന്നീ തലസ്ഥാനങ്ങളിൽ സുരക്ഷാ ചർച്ചകൾ നടക്കുകയാണ്. അതേ സമയം അമേരിക്ക സൈനീകാരോട് യുദ്ധത്തിനു സജ്ജരാകാൻ ആവശ്യപെട്ടിരിക്കുകയാണ്. ഏതു രാജ്യത്തിന് എതിരെ ആണെന്ന് വ്യക്തമല്ലെങ്കിലും ലക്ഷ്യം ഉത്തര കൊറിയ ആണെന്ന് ആണ് അന്താരാഷ്ട്ര യുദ്ധ വിശകലന വിദഗ്ധർ സൂചിപ്പിക്കുന്നത്.

അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നതനുസരിച്ച്, ഉത്തരകൊറിയയുടെ ഇത്തരം മുന്നേറ്റങ്ങൾ ഐക്യരാഷ്ട്രസഭയെയും അന്താരാഷ്ട്ര നിയമങ്ങളെയും വെല്ലുവിളിക്കുന്നതാണ്. സമീപകാലത്ത് നടന്ന മിസൈൽ പരീക്ഷണങ്ങളും അവരുടെ സാങ്കേതിക നേട്ടങ്ങളും ഭാവിയിൽ മേഖലയിലെ സൈനിക-രാഷ്ട്രീയ സാഹചര്യം ഗുരുതരമാക്കാനിടയുണ്ട്.

അമേരിക്കയെ നേരിട്ട് ലക്ഷ്യം വയ്ക്കുന്ന ദീർഘദൂര മിസൈൽ ശേഷി ഉത്തരകൊറിയയ്ക്ക് ലഭിക്കുന്നതോടെ, ഏഷ്യ-പസഫിക് മേഖലയിലെ ശക്തിക ചേരിയിൽ വലിയ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

👉 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦 വാർത്തകൾ 𝘸𝘩𝘢𝘵𝘴𝘢𝘱𝘱𝘪𝘭-ൽ ഉടൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 🚀

ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈൽ

0 Reactions

Leave a Reply

Your email address will not be published. Required fields are marked *