നവ വധുവിനെ ഭർത്താവിൻറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻ കുഴി സ്വദേശി വിപിന്റെ ഭാര്യ സോന 22 വയസ്സിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 15 ദിവസം മുമ്പായിരുന്നു സോനയുടെയും വിവാഹം.
ഇന്നലെ രാത്രി 11 30 ആയിരുന്നു മരണം സംഭവിച്ചത്. ഭർത്താവ് വിപിൻ ആണ് തൂങ്ങിയ നിലയിൽ സോനയെ ആദ്യം കണ്ടത്. കെട്ടഴിച്ച് ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അസ്വഭാവിക മരണത്തിന് കാട്ടാക്കട പോലീസ് കേസെടുത്തു.

You must log in to post a comment.