Skip to content

ഷീല സണ്ണിയെ കുടുക്കിയ എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ:

ചാലക്കുടിയിലെ ഷീ സ്റ്റൈൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി മരുന്ന് കേസിൽ ഉൾപ്പെടുത്താൻ കൂട്ടുനിന്ന എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.

എക്സൈസ് ഇൻസ്പെക്ടർ കെ സതീഷിനെതിരെയാണ് നടപടി. എക്സൈസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്.

ഷീല സണ്ണിക്കെതിരെ വ്യാജ ലഹരി മരുന്ന് കേസ് ചമക്കാൻ കൂട്ടുനിന്നെന്നും അവരുടെ ഒരു ഉപകരണമായി ഇയാൾ പ്രവർത്തിച്ചും എന്നുമാണ് റിപ്പോർട്ട്.

ഷി സ്റ്റൈൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയുടെ ബാഗിൽ എൽ എസ് ഡി ഉണ്ട് എന്ന് തനിക്ക് വിവരം ലഭിച്ചത് ഒരു ഇൻറർനെറ്റ് കോളിൽ നിന്നാണെന്ന് ഇവരെ അറസ്റ്റ് ചെയ്ത സമയത്ത് സതീശൻ മൊഴി നൽകിയത്. എന്നാൽ ഈ കോൾ ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

എക്സൈസ് വകുപ്പ് ഷീല സണ്ണിയിൽ നിന്നും പിടിച്ചെടുത്ത വസ്തു പരിശോധിച്ചപ്പോൾ അത് വെറും കടലാസ് അണ് എന്ന് തെളിഞ്ഞിരുന്നു.

ഇതോടെ 72 ദിവസമായി വിയ്യൂർ ജയിലിൽ ആയിരുന്ന ഷീലാ സണ്ണിയെ മോചിപ്പിക്കുകയായിരുന്നു.

ആരോ വിളിച്ചു പറഞ്ഞത് അനുസരിക്കുന്നതുപോലെ എക്സൈസ് ഉദ്യോഗസ്ഥൻ വേറൊന്നും ചോദിക്കാതെ തന്റെ ബ്യൂട്ടിപാർലറിൽ വന്ന് ബാഗ് മാത്രം ചോദിക്കുകയും അത് പരിശോധിക്കുകയും കടലാസ് പോലുള്ള എന്തോ വസ്തു കണ്ടെടുക്കുകയും ചെയ്തത്. താൻ നിരപരാധിയാണ് എന്ന് ആവർത്തിച്ചു പറഞ്ഞിട്ടും അത് കേൾക്കാൻ പോലും കൂട്ടാക്കിയില്ല എന്നാണ് ഷീല സണ്ണിയുടെ ആരോപണം.

ബാംഗ്ലൂരിൽ നിന്ന് എത്തിയ തൻറെ ഒരു ബന്ധു തൻറെ വാഹനത്തിൽ ഇരുന്ന ബാഗിൽ മയക്കുമരുന്നു പോലുള്ള എന്തോ ഒരു വസ്തു വച്ചു എന്നാണ് ഷീല സണ്ണിയുടെ ആരോപണം.

ബാഗ് സ്കൂട്ടറിലാണ് എന്ന് പറഞ്ഞപ്പോൾ മകനെ വിളിച്ചു വരുത്തുവാൻ ആവശ്യപ്പെടുകയും പിന്നീട് ബാഗിന്റെ അറയിൽ കൃത്യമായി സൂക്ഷിച്ചിരുന്ന എൽ എസ് ഡി എന്നതിനോട് സാമ്യമുള്ള പേപ്പർ എടുത്തുകൊണ്ടു പോവുകയുമായിരുന്നു എന്ന് ഷീലാ സണ്ണി പറഞ്ഞു.

ഷീലയുടെ ബാഗിൽ വ്യാജ എൽ എസ് ഡി വച്ചതെന്ന് സംശയിക്കുന്ന ബന്ധു ഒളിവിൽ ആണെന്ന് വ്യാജ എൽ എസ് ഡീ കേസ് അന്വേഷിക്കുന്ന പോലീസ് പറഞ്ഞു.

a<herf=politicaleye.news/excise-inspector-who-trapped-sheila-sunny-suspended/ Sheela sunny

ഷീല സണ്ണിയെ കുടുക്കിയ എക്സൈസ്  ഇൻസ്പെക്ടർക്ക് സസ്പെൻഷൻ:

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading