PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

വാഹനാപകടത്തിൽ നവദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറം അപകടം : ഒരുമിച്ച് ജീവിച്ചു കൊതിതീരും മുൻപേ നവദമ്പതികൾക്ക് ദാരുണാന്ത്യം . മലപ്പുറം പുത്തനത്താണി-തിരുനാവായ റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണ അപകടം ഉണ്ടായത്. ചന്ദനക്കാവ് സ്വദേശികളായ മുഹമ്മദ് സിദ്ദീഖ് , റീസ മൻസൂർ എന്നിവർ മരിച്ചത്

മലപ്പുറം: ഒപ്പം ജീവിച്ചു കൊതിതീരും മുൻപേ നവദമ്പതികൾക്ക് ദാരുണാന്ത്യം. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ച് ദാരുണ അപകടം ഉണ്ടായത്. പുത്തനത്താണി-തിരുനാവായ റോഡിലെ ഇഖ്ബാൽ നഗറിൽ ഇന്ന് രാവിലെ ഒൻപതോടെയായിരുന്നു.

ചന്ദനക്കാവ് ഇഖ്ബാൽ നഗറിലെ വലിയപീടിയേക്കൽ മുഹമ്മദ് സിദ്ദീഖ് (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

പുത്തനത്താണി ഭാഗത്തേക്ക് പോയ ബൈക്കും എതിര്‍ദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂടുതൽ വാർത്തകൾക്കായി Political Eye News-നൊപ്പം തുടരുക…

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦

ജനുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. സിദ്ദീഖ് പാങ്ങ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായിരുന്നു. ഭാര്യ റീസ പെരുവള്ളൂർ ഗവ. ഹോമിയോ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയിരുന്നു.

ഒരുമിച്ചുള്ള ജീവിതത്തിന്റെയും ആരംഭത്തിലായിരുന്ന ഇവരുടെ ആകസ്മിക വിടവാങ്ങൽ പ്രദേശവാസികളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.

Advertisement
0 Reactions