PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
ലോക വാർത്തകൾUSA NEWS

മൈക്രോസോഫ്റ്റ് ഇസ്രയേലിന്റെ AI–Azure സേവനങ്ങൾ തടഞ്ഞു

മൈക്രോസോഫ്റ്റ് ഇസ്രയേലിന്റെ AI–Azure സേവനങ്ങൾ തടഞ്ഞു

മൈക്രോസോഫ്റ്റ് ഇസ്രയേലിന്‍റെ AI സേവനങ്ങളും Azure ക്ലൗഡ് സേവനങ്ങളും താൽക്കാലികമായി തടഞ്ഞതായി എ.എഫ്.പി (AFP) റിപ്പോർട്ട് ചെയ്തു. പാലസ്തീനികളെ നിരീക്ഷണ പ്രവർത്തനങ്ങൾക്ക് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് മൈക്രോസോഫ്റ്റ് സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തെന്ന ആരോപണമാണ് നടപടിക്ക് കാരണമായത്.

റിപ്പോർട്ടുകൾ പ്രകാരം, മൈക്രോസോഫ്റ്റ് AI ഉപകരണങ്ങളും ക്ലൗഡ് സൗകര്യങ്ങളും പാലസ്തീനികളിൽനിന്നുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ മോസാദ് ഉപയോഗിച്ചെന്നണ് കണ്ടെത്തൽ. മനുഷ്യാവകാശ സംഘടനകൾ പലതവണ സ്വകാര്യത ലംഘനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ആഗോള തലത്തിൽ ശക്തമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റ് നടപടി പ്രഖ്യാപിച്ചത്. കമ്പനി നൽകിയ പ്രസ്താവനയിൽ, സാങ്കേതിക വിദ്യകൾ മനുഷ്യാവകാശ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഉപയോഗിക്കാവൂ എന്നതിൽ കമ്പനി ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി.

ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ അന്തർദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്, ക്ലൗഡ് സേവനങ്ങളിൽ ഉണ്ടായിരിക്കുന്ന ഈ വിലക്ക് രാജ്യത്തിന്റെ രഹസ്യാന്വേഷണ സംവിധാനത്തിന് വലിയ ആഘാതമാകും എന്നതാണ്.

👉 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦 വാർത്തകൾ 𝘸𝘩𝘢𝘵𝘴𝘢𝘱𝘱𝘪𝘭-ൽ ഉടൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 🚀

Microsoft ai ban Israel

0 Reactions

Leave a Reply

Your email address will not be published. Required fields are marked *