PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
Middle East MalayalamMiddle East NewsWorld News

ഒമാനിൽ മലയാളി അധ്യാപിക ഹൃദയാഘാതം മൂലം അന്തരിച്ചു

ഒമാനിലെ മലയാളി അധ്യാപിക ഹൃദയാഘാതം മൂലം അന്തരിച്ചു :

മസ്കറ്റ്: ഒമാനിലെ മലയാളി അധ്യാപിക ഹൃദയാഘാതം മൂലം അന്തരിച്ചു ഒമാനിലെ ഒരു സ്വകാര്യ ഇൻ്റർനാഷനൽ സ്കൂളിൽ വർഷങ്ങളോളം അധ്യാപികയായി സേവനമനുഷ്ഠിച്ച മലയാളി അധ്യാപിക ഷീബ തോംസൺ ആണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. കൊല്ലം കടമ്പനാട് എടക്കാട് ചെറുതാപ്പിൽ സി.കെ. തോമ്സണിന്റെ ഭാര്യയും, അടൂർ ഏഴംകുളം പ്ലാവിളയിൽ ഫിലിപ്പ് കോശിയുടെ മകളുമായ ഷീബ തോമ്സൺ (54) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ശരീരാസ്വസ്ഥ്യം പ്രകടമായതിനെ തുടർന്ന് ഷീബ തോമ്സനെ മസ്കത്ത് റൂവിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽയിരിക്കെ ഹൃദയാഘാതം സംഭവിച്ച് മരണം.

ഒമാനിലെ പ്രവാസ മലയാളി സമൂഹത്തിൽ ഏറെ പ്രിയങ്കരിയായിരുന്ന ഷീബ ഒരേ സ്കൂളിൽ സേവനം അനുഷ്ഠിച്ചിരുന്ന ഷീബയുടെ നിര്യാണവാർത്ത പ്രവാസലോകത്തെ ദുഃഖത്തിലാഴ്ത്തി.

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കുള്ള കൊണ്ട് പോകുവാൻ ഉള്ള നടപടികൾ ബന്ധുക്കളും സ്വീകരിച്ചു വരികയാണ് .

മിഡിൽ ഈസ്റ്റിലെ പ്രധാന വാർത്തകൾക്കായി ഈ വാർത്ത ഗ്രൂപ്പിൽ അംഗമാകുക

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦