ഹിന്ദുക്കളും മുസ്ലിങ്ങളും സഹോദരങ്ങളെ പോലെ ജീവിക്കണം:ബി എസ് യെദ്യൂരപ്പ;

Advertisement

തുടക്കം മുതൽ ഈ നിലപാടാണ് താൻ സ്വീകരിച്ചതെന്നും ഇത്തരം കാര്യങ്ങളെ പിന്തുണക്കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തി​ന്റെ പ്രതികരണം.

Advertisement

”ഹിന്ദുക്കളും മുസ്ലിങ്ങളും സഹോദരൻമാരെപ്പോലെ ജീവിക്കണം. ഹിജാബ്Hijab, ഹലാൽHalal വിവാദങ്ങൾ അനാവശ്യമായിരുന്നു. ഞാൻ അത്തരം വിവാദങ്ങളെ പിന്തുണക്കുന്നില്ല. ഹിന്ദുക്കളും മുസ്ലിങ്ങളും സഹോദരങ്ങളെ പോലെ ജീവിക്കണമെന്നാണ് എന്റെ നിലപാട്. തുടക്കം മുതൽ ഈ നിലപാടാണ് ഞാൻ സ്വീകരിച്ചത്”-യെദ്യൂരപ്പ #Yadiyurappa പറഞ്ഞു.

വാർത്തകൾ വാട്സ്ആപ്പ് വഴി അറിയുവാൻ ഈ വാർത്ത ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Advertisement

നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുസ്‌ലിം സംഘടനകളുടെ പരിപാടികൾക്ക് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാത്തതിനെയും യെദ്യൂരപ്പ വിമർശിച്ചു. ”ഞാൻ ക്രിസ്ത്യൻ, മുസ്ലിം ചടങ്ങുകൾക്ക് പോകാറുണ്ടായിരുന്നു. ബസവരാജ് ബൊമ്മെയും പോകാറുണ്ടായിരുന്നു. അവർ അദ്ദേഹത്തെ ക്ഷണിച്ചിരുന്നെങ്കിൽ ഉറപ്പായും പോകേണ്ടതായിരുന്നു. ഇത്തരം പരിപാടികൾക്ക് നമ്മൾ കൂടുതൽ പ്രാധാന്യം നൽകണം”-യെദ്യൂരപ്പ പറഞ്ഞു.

Advertisement

ഗ്രൂപ്പിസവും വിമത നീക്കവും തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെ ബാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും അദ്ദേഹത്തിന്റെ ക്ഷേമ പദ്ധതികളും ബൊമ്മൈ സർക്കാരിന്റെ നടപടികളും മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടപ്പാക്കിയ സാമൂഹ്യക്ഷേമ പദ്ധതികളും ബിജെപിക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top