Join the group to know the news through WhatsApp
Advertisementകോട്ടയം: കോട്ടയത്ത് യുവതി തൂങ്ങിമരിച്ച നിലയിൽ. കോട്ടയം കുടമാളൂർ Kudamaloor മഞ്ജുഷയിൽ മഹിമ മോഹനെയാണ്Mahima mohan വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുകെയിൽ നിന്ന് ഭർത്താവിനൊപ്പം അവധിക്ക് നാട്ടിലെത്തിയതായിരുന്നു 25കാരിയായ മഹിമ. ഇന്നലെയായിരുന്നു സംഭവം.
യുകെയിലെ സണ്ടർലാൻഡിലായിരുന്നു മഹിമ ഭർത്താവ് അനന്തുവിനൊപ്പം താമസിച്ചിരുന്നത്. 15 ദിവസം മുമ്പാണ് ഇവർ നാട്ടിലെത്തിയത്. 2022 ജനുവരി 25 നായിരുന്നു ഇരുവരുടെയും വിവാഹം. മഹിമയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മരണകാരണം വ്യക്തമല്ല.