Indian rupee hits record low The rupee depreciated further against the dollar

റെക്കോര്‍ഡ് തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ, ഡോളറിനെതിരെ വിനിമയ മൂല്യത്തില്‍ വീണ്ടും ഇടിവ്;

  • വെബ് ഡസ്ക് :-  ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഡോളറിനിനെതിരെ 77.40 നിലവാരത്തിലേക്കാണ് തിങ്കളാഴ്ച്ച രാവിലെ വ്യാപാരം നടന്നത്. വെള്ളിയാഴ്ച്ച് 77.05 നിലവാരത്തിലായിരുന്നു ക്ലോസിംഗ്.[the_ad_placement id=”adsense-in-feed”] എന്നാല്‍ രാവിലെ വ്യാപാരം ആരംഭിച്ചതോടെ ഇത് 77.42 ലേക്ക് എത്തി. ഇതോടെ മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 76.98 എമ്മ റെക്കാര്‍ഡ് ഇത് മറികടന്നു. ചൈനയിലെ ലോക്ക്ഡൗണ്‍, യുദ്ധം, ഉയര്‍ന്ന പലിശനിരക്കിനെക്കുറിച്ചുള്ള ഭയം തുടങ്ങിയ കാര്യങ്ങളാണ് ഡോളറിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചത്.യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്കില്‍ അരശതമാനം വര്‍ധനവരുത്തിയത് തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയും ഡോളറിന് കുതിപ്പേകി. നിലവില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.മെയ് മാസത്തെ ആദ്യത്തെ നാല് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ 6,400 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് പിന്‍വലിച്ചത്. ഏഴ് മാസമായി ഇവര്‍ അറ്റവില്‍പ്പനക്കാരാണ്

Leave a Reply