ലഹരി ഉപയോഗം നാല് പേർ പിടിയിൽ;
വീട്ടുകാരോട് സുഹൃത്തിന്റെ വീട്ടിലെന്ന് കള്ളം പറഞ്ഞു. ലോഡ്ജിൽ മുറിയെടുത്തു.ദിവസങ്ങളായി ലഹരി ഉപയോഗം, നാല് പേർ പിടിയിൽ
തളിപ്പറമ്പ് | 05/04/2025: കണ്ണൂർ പറശ്ശിനിക്കടവിൽ ഒരു ലോഡ്ജ് മുറിയിൽ ദിവസങ്ങളായി താമസിച്ച് ലഹരി മരുന്ന് ഉപയോഗിച്ചിരുന്ന നാലംഗ സംഘത്തെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37), ഇരിക്കൂർ സ്വദേശി റഫീന (24), കണ്ണൂർ സ്വദേശി ജസീന (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 490 മില്ലിഗ്രാം എം.ഡി.എം.എ (MDMA), ടെസ്റ്റ് ട്യൂബുകൾ, സിറിഞ്ചുകൾ എന്നിവ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
ദിവസങ്ങളായി ലഹരി മരുന്ന് ഉപയോഗം നടത്തിയിരുന്നെങ്കിലും സുഹൃത്തുക്കളുടെ വീട്ടിലായിരുന്നു എന്ന് മാതാപിതാക്കളോട് യുവതികൾ കള്ളം പറഞ്ഞിരുന്നതായും,എന്നാൽ ഇവർ പല സ്ഥലങ്ങൾ മാറി മാറി താമസിച്ച് ലഹരി മരുന്ന് ഉപയോഗം തുടരുകയായിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വീട്ടിൽനിന്നുള്ള ഫോൺ വിളികൾക്ക് മറുപടി നൽകാൻ പരസ്പരം ഫോൺ കൈമാറി കബളിപ്പിക്കുന്ന രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനം.


