കർമ ന്യൂസ് എംഡി അറസ്റ്റിൽ,
കർമ ന്യൂസ് എംഡി വിൻസ് മാത്യു അറസ്റ്റിൽ
തിരുവനന്തപുരം: കർമ ന്യൂസ് എംഡി അറസ്റ്റിൽ ഓൺലൈൻ വാർത്താ ചാനലായ കർമ ന്യൂസിൻ്റെ എംഡി വിൻസ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി സ്ഫോടനത്തെ പിന്തുണച്ച് വാർത്ത പ്രസിദ്ധീകരിച്ചതും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നു എന്ന വ്യാജവാർത്ത പ്രചരിപ്പിച്ചതുമാണ് അറസ്റ്റ് കാരണമായത്. സൈബർ പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
ഓസ്ട്രേലിയയിൽ നിന്നെത്തിയ സമയത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. രാവിലെ തിരുവനന്തപുരത്തുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിൻസിനെ തടഞ്ഞു. പിന്നീട് സൈബർ പൊലീസിന് കൈമാറുകയായിരുന്നു.
വിൻസ് മാത്യുവിനെതിരെ മൂന്ന് കേസുകൾ നിലവിലുണ്ട്. കളമശ്ശേരി സ്ഫോടന സമയത്ത് അതിനെ പിന്തുണക്കുന്ന തരത്തിൽ വാർത്ത നൽകുകയും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടന്നുവെന്ന് വ്യാജവാർത്ത പ്രചരിപ്പിക്കുകയും ചെയ്ത കേസുകളിലാണ് നടപടി.
സംഭവത്തിൽ കൂടുതൽ അന്വേഷണവും നിയമനടപടികളും പുരോഗമിക്കുമെന്ന് സൈബർ പൊലീസ് അറിയിച്ചു.



2 കേസിലും ജാമ്യം കിട്ടും 👍