PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

ഒടുവിൽ അഖില മരണത്തിന് കീഴടങ്ങി;

<h3 class="wp-block-heading" id="ശസ്ത്രക്രിയയ്ക്ക് പിന്നാലെ 15മാസം അബോധാവസ്ഥയിൽ, ഒടുവിൽ അഖില മരണത്തിന് കീഴടങ്ങി.

കോഴിക്കോട്:ഒടുവിൽ അഖില മരണത്തിന് കീഴടങ്ങി ശസ്ത്രക്രിയയ്ക്ക് പിന്നാലെ 15 മാസം അബോധാവസ്ഥയിൽ കഴിഞ്ഞ യുവതി മരിച്ചു.വയനാട് നടവയൽ ചീങ്ങോട്വരിക്കാലയിൽ ജെറിൽ ജോസിന്റെ ഭാര്യ അഖില (28) ആണ് മരിച്ചത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

ഹെർണിയ ശസ്ത്രക്രിയയ്ക്കായി നൽകിയ അനസ്തേഷ്യയുടെ അളവ്കൂടിപ്പോയതാണ് യുവതി അ​ബോധാവസ്ഥയിലാകാനും തുടർന്ന് മരിക്കാനും ഇടയായതെന്ന് കുടുംബം ആരോപിച്ചു.

ചികിത്സപ്പിഴവ് സംബന്ധിച്ച് വയനാട് ഡിഎംഒ, ജില്ലാ ലീഗൽ അതോറിറ്റി, മനുഷ്യാവകാശകമ്മിഷൻ, കേണിച്ചിറ പൊലിസ് സ്റ്റേഷൻ എന്നിവിടങ്ങളിൽപരാതി നൽകിയിരുന്നെങ്കിലും യാതൊരു അന്വേഷണവും നടന്നില്ലെന്നും ജെറിൽപറഞ്ഞു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

കദളിക്കാട്ടിൽ ബീന -വിൻസന്റ്ദമ്പതികളുടെ മകളായ അഖില സ്വകാര്യ സ്കൂൾ ടീച്ചറായിരുന്നു. 2023 മാർച്ച് 18നാണ് അഖിലയെ ഹെർണിയ ശസ്ത്രക്രിയയ്ക്കായി കൽപറ്റലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർജറി നടക്കുന്നതിനിടെ രോഗിക്ക് ബോധം വന്നതോടെ വീണ്ടും അനസ്തേഷ്യനൽകുകയും ഓപ്പറേഷൻ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ യുവതി അബോധാവസ്ഥയിൽ തുടരുകയായിരുന്നു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

നിരന്തരം വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് തുടർചികിത്സക്കായി കൊണ്ടുപോയെങ്കിലും മാറ്റമുണ്ടായില്ല. തുടർചികിത്സയ്ക്ക് വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 20ലക്ഷത്തിലധികം രൂപ ചെലവായി. ചികിത്സപ്പിഴവ് വരുത്തിയ സ്വകാര്യആശുപത്രിയിൽ അഡ്മിഷൻ ഫീസായ 250രൂപമാത്രമേ വാങ്ങിയുള്ളു. മറ്റ് യാതൊരു ഫീസും വാങ്ങിയില്ല.

തുടർന്ന് തിങ്കളാഴ്ച മരണത്തിന്കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട്മെഡിക്കൽ കോളജ്ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ജെറിൽ ജോസ് സ്വകാര്യസ്ഥാപനത്തിലെ സെയിൽസ് മാനാണ്. മക്കൾ: ജെറോം (5), ജെറോൺ (3).

ഒടുവിൽ അഖില മരണത്തിന് കീഴടങ്ങി;

0 Reactions

Leave a Reply

Your email address will not be published. Required fields are marked *