PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

കൽക്കരിയിൽ അദാനി നേടിയത് ശതകോടികൾ;

<h5 class="wp-block-heading" id="ന്യൂഡൽഹി:കൽക്കരിയിൽ അദാനി നേടിയത് ശതകോടികൾ ഗുണനിലവാരം കുറഞ്ഞ കൽക്കരി കൊള്ളവിലക്ക് രാജ്യത്തിന് വിറ്റ് അദാനി ഗ്രൂപ്പ് കോടികൾ കൊയ്യുന്നതിൻ്റെ തെളിവുകൾ പുറത്ത് വിട്ട് ഫിനാൻഷ്യൽ ടൈംസ്.https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

പൊതുമേഖലയിലെ വൈദ്യുതി കമ്പനികൾക്കാണ് അദാനി ഗ്രൂപ്പ് നിലവാരം കുറഞ്ഞ കൽക്കരി വാങ്ങി മറിച്ചു വിറ്റത്. രാജ്യത്ത് തന്നെ ഏറ്റവും വലിയ കൽക്കരി ഇറക്കുമതി ചെയ്യുന്ന കമ്പനിയാണ് അദാനി ഗ്രൂപ്പ്. സ്വകാര്യമേഖലയിൽ കൽക്കരി ഉൽപ്പാദിപ്പിക്കുന്നതിലും മുന്നിലാണ് കമ്പനി.

ഓർഗനൈസ്‌ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (OCCRP)ആണ് അദാനി ഗ്രൂപ്പിൻ നേതൃത്വത്തിൽ നടന്ന കൽക്കരി കുംഭകോണത്തെ പറ്റി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ടാണ് ഫിനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവാരം കുറഞ്ഞ കൽക്കരി വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത് വഴി അമിതചെലവുണ്ടാകുന്നതിനൊപ്പം പരിസ്ഥിതിക്കും വലിയ ആഘാതമുണ്ടാക്കിയതായും വിലയിരുത്തപ്പെടുന്നു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

കൽക്കരി ഇടപാടിലെ അഴിമതികൾ നിരവധി തവണ വാർത്തയാപ്പോഴെല്ലാം അദാനി സാന്നിധ്യത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ പലകുറി ആവർത്തിച്ചിരുന്നു. എന്നാൽ അതിലൊന്നും കാര്യമായ അന്വേഷണം നടത്താൻ അധികൃതർ ഒരിക്കലും തയാറായിരുന്നില്ല.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

അഴിമതിയുടെ ആരംഭം:

2014 ജനുവരിയിലാണ് അഴിമതിയുടെ തുടക്കം. തമിഴ്‌നാട്ടിലെ വൈദ്യുതി നിർമാതാക്കളായ തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷന് (ടാൻഗെഡ്കോ) വിറ്റ കൽക്കരിയിലാണ് വൻ അഴിമതി നടന്നിരിക്കുന്നത്. 6000 കെ.സി.എ.എൽ കലോറി മൂല്യമുള്ള കൽക്കരി ടണ്ണിന് 91 ഡോളർ നിരക്കിൽ നൽകാമെന്നായിരുന്നു അദാനി ഗ്ലോബലും ടാൻഗെഡ്കോയും തമ്മിലുള്ള കരാർ.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

എന്നാൽ ഇന്തോനേഷ്യയിൽ നിന്ന് വാങ്ങിയ 3500 കെ.സി.എ.എൽ കലോറി മൂല്യമുള്ള കൽക്കരിയാണ് അദാനി ഇറക്കുമതി ചെയ്‌തത്. ഈ കൽക്കരിക്ക് ടണിന് 28 ഡോളർ ആണ് വില. ഈ കൽക്കരിയാണ് 6000 കെ.സി.എ.എൽ കലോറി മൂല്യമുള്ള കൽക്കരിയെന്ന പേരിൽ ടണ്ണിന് 91 ഡോളർ ഈടാക്കി അദാനി വിറ്റത്. ഇതു വഴി ശതകോടികളുടെ തട്ടിപ്പാണ് നടന്നത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

ഇന്തോനേഷ്യയിൽ നിന്ന് കൽക്കരി കയറ്റുമതി ചെയ്യുമ്പോൾ നിലവാരം കുറഞ്ഞ കൽക്കരിയെന്നാണ് രേഖകളിലുണ്ടായിരുന്നത്. ആ കൽക്കരി കപ്പൽമാർഗം ചെന്നൈയിലെത്തിച്ചതിന്റെയും അതിനായി നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങളും ഫിനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014 ജനുവരി 9 നാണ് കൽക്കരിയുമായി ഇന്തോനേഷ്യയിൽ നിന്ന് എം.വി കല്ലിയോപ്പി-എൽ എന്ന കപ്പൽ പുറപ്പെടുന്നത്.

0 Reactions

Leave a Reply

Your email address will not be published. Required fields are marked *