PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
STORY CELEBRITIES

അന്ന് വിലക്ക് ഇന്ന് ശിവരാത്രി പരിപാടിയുടെ അതിഥിയായി ഷക്കീല കേരളത്തിൽ അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ;

ന്യൂസ്‌ ഡസ്ക് : ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കുന്നതിന് കോഴിക്കോട്ടെ ഹൈലൈറ്റ് മാൾ അധികൃതർ ഷക്കീലയ്ക്ക് അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ, അതേ ഷക്കീലയെ മഹാശിവരാത്രി ആഘോഷത്തിന്റെ ഭാ​ഗമായി വിശിഷ്ടാതിഥിയായി എത്തിച്ചിരിക്കുകയാണ് കേരളത്തിലെ ഒരു ക്ഷേത്രം. കൊച്ചിയിലെ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ ശിവരാത്രി മഹോത്സവത്തിന് ഷക്കീല വിശിഷ്ടാതിഥിയായി എത്തിയതാണ് സൈബർ ലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത്.തമിഴ്നാട്ടിലെ നിരവധി ശിവക്ഷേത്രങ്ങളിൽ താൻ സന്ദർശനം നടത്തിയിരുന്നു എന്ന് താരം തന്റെ പ്രസം​ഗത്തിൽ വ്യക്തമാക്കുന്നു.

Film actress Shakeela is a guest in Kerala#shakeelaFilimActress,
Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

എന്നാൽ ഈയിടെ കേരളത്തിലെ ഒരു മാളിൽ തനിക്ക് പ്രവേശനാനുമതി നിഷേധിച്ചപ്പോൾ വളരെയധികം വിഷമിച്ചിരുന്നു എന്ന് ഷക്കീല വ്യക്തമാക്കി. എങ്കിലും ഇവിടെ തന്നെ വിശിഷ്ടാതിഥിയായി വിളിച്ചത് വളരേയധികം സന്തോഷം നൽകിയെന്നും ഇത് ഭഗവാൻ ശിവൻ നൽകിയ അനുഗ്രഹമായി കാണുന്നു എന്നും ഷക്കീല തന്റെ പ്രസം​ഗത്തിൽ പറഞ്ഞു.‘എനിക്കിത് ആദ്യത്തെ അനുഭവമല്ല. കാലാകാലങ്ങളായി നടക്കുന്നതാണ്.

Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

ഞാൻ എല്ലാവരെയും മിസ് ചെയ്യുന്നുണ്ട്. കോഴിക്കോട് നിന്ന് എനിക്ക് ഒരുപാടുപേർ മെസേജ് അയച്ചു. വേദനിപ്പിക്കുന്ന അനുഭവമാണ്. നിങ്ങളാണ് എന്നെ ഈ നിലയിലേക്കെത്തിച്ചത്. സോറി മിസ് യൂ’ എന്നാണ് ട്രെയിലർ ലോഞ്ചിന് അനുമതി നിഷേധിച്ചതിനെക്കുറിച്ച് ഷക്കീല അന്ന് പ്രതികരിച്ചത്.ശക്കീല പങ്കെടുക്കുന്നതിനാൽ പരിപാടിക്ക് അനുമതി നൽകാനാവില്ലെന്ന് മാൾ അധികൃതർ പറഞ്ഞതായാണ് ഒമർ ലുലു വ്യക്തമാക്കിയിരുന്നത്.

Search adshttps://cse.google.com/cse.js?cx=10e43cac8867dbe19
അന്ന് വിലക്ക് ഇന്ന് ശിവരാത്രി പരിപാടിയുടെ അതിഥിയായി ഷക്കീല കേരളത്തിൽ അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ; #shakeela, #ActressShakeela, #Kinnarathumbikal,

ട്രെയിലർ ലോഞ്ചിന് നേരത്തേ അനുമതി നൽകിയിരുന്നെന്നും, മുഖ്യാതിഥിയായി ഷക്കീല എത്തുന്നു എന്നറിഞ്ഞതോടെയാണ് മാൾ അധികൃതർ അനുമതി നിഷേധിച്ചതെന്ന് സിനിമയുടെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നു.. ഷക്കീലയെ ഒഴിവാക്കിയാൽ പരിപാടി നടത്താൻ അനുവദിക്കാമെന്നായിരുന്നു മാൾ അധികൃതരുടെ നിലപാട്. എന്നാൽ അതിനോട് യോജിക്കാൻ സാധിക്കില്ലെന്ന് ഒമർ ലുലു വ്യക്തമാക്കി. മുഖ്യാതിഥിയായി ക്ഷണിച്ചശേഷം ഷക്കീലയെ ഒഴിവാക്കി പരിപാടി നടത്തുന്നത് ശരിയല്ലെന്നും ഒമർ ലുലു തന്റെ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

എന്നാൽ, ട്രെയിലർ ലോഞ്ചിൽ ഷക്കീല പങ്കെടുക്കുന്ന കാര്യം അവസാന നിമിഷമാണ് അറിഞ്ഞതെന്നായിരുന്നു അന്ന് മാൾ അധികൃതർ പറഞ്ഞിരുന്നത്. കൂടുതൽ സുരക്ഷയൊരുക്കാതെ പരിപാടി നടത്താനാകില്ലെന്ന് സംവിധായകനെ അറിച്ചിരുന്നെന്നും ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാൻ ഷക്കീലക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും മാൾ അധികൃതർ പുറത്തുവിട്ട വിശദീകരണ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});
Kinnarathumbikal actress shakeela#ഷക്കീല

1973 നവംബർ 19-ന് മദ്രാസിലാണ് സി. ഷക്കീലം ബീഗം എന്ന ഷക്കീല ജനിച്ചത്. ചന്ദ് ബീഗം ചന്ദ്ബാഷ എന്നീ ദമ്പതികളുടെ മകളായാണ് ഷക്കീല ജനിച്ചത്. കടുത്ത ദാരിദ്രത്തെ തുടർന്ന് തന്റെ പതിനേഴാമത്തെ വയസ്സിലാണ് ഷക്കീല അഭിനയ ലോകത്തേക്കെത്തിയത്. തുടർന്ന് ‘സെക്‌സ് ബോംബാ’യി ചിത്രീകരിക്കപ്പെടുകയായിരുന്നു.

Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

തന്റെ കുടുംബത്തിനുവേണ്ടിയാണ് ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ചതെങ്കിലും കുടുംബം പോലും തന്നെ തള്ളിപ്പറയുകയാണുണ്ടായതെന്ന് ഷക്കീല വേദനയോടെ വെളിപ്പെടുത്തിയിട്ടുണ്ട്.തന്റെ പതിനേഴാം വയസ്സിൽ സിൽക്ക് സ്മിത പ്രധാനവേഷത്തിലെത്തിയ പ്ലേഗേൾസ് എന്ന തമിഴ് സിനിമയിലൂടെയാണ് ഷക്കീല സിനിമാ ജീവിതം ആരംഭിച്ചത്. ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഷക്കീല മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെടുന്നത്.

Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

കിന്നാരത്തുമ്പികൾ എന്ന മലയാള സിനിമയുടെ വിജയത്തോടെ അതേ ശ്രേണിയിൽ വരുന്ന നിരവധി ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ചു. ‘മലയാളി ക്രൂരനാണെന്നൊന്നും ഞാൻ പറയില്ല. അവർ അതിബുദ്ധിമാന്മാരാണ്. എന്നെക്കൊണ്ട് അഭിനയിപ്പിച്ച് അതിൽ സെക്‌സ് മാത്രം കാണാനാണ് അവർ ശ്രമിച്ചത്. പ്രേക്ഷകരെ കാണിക്കാൻ സെക്‌സ് അല്ലാതെ മറ്റൊന്നും അവർക്ക് വേണ്ടത്രെ.

Advertisement2https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});
Film actress Shakeela is a guest in Kerala

മലയാളി യുവാക്കളുടെ വികാരോദ്ധാരണത്തിന് മാത്രമുള്ള ഒരു ശരീരം മാത്രമാണ് ഞാൻ. എന്നിലെ നടിയെ അവർക്ക് വേണ്ട താനും’ എന്ന് ഷക്കീല തന്റെ ആത്മകഥയിൽ കുറിക്കുന്നു.2012ൽ ബി ഗ്രേഡ് സിനിമകളിൽ അഭിനയിക്കുന്നില്ലെന്ന് അവർ പ്രഖ്യാപിച്ചു. ‘കൗമാരക്കാരനെപ്പോലെ എഴുപതുവയസ്സുകാരനും എന്നെ നോക്കുക സെക്‌സിലൂടെയായിരിക്കും. എന്റെ ശരീരത്തിന്റെ എല്ലാ ഇടങ്ങളിലും അവരുടെ മലിനമായ കണ്ണുകൾ കുത്തിയിറക്കി പരതുമെന്നുറപ്പാണ്. എനിക്കതിലൊന്നും പ്രശ്‌നമില്ല.

Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

കാരണം ഞാൻ അറിയപ്പെട്ടത് അത്തരം സിനിമകളിലൂടെയാണ്. എന്റെ അഭിനയമല്ല, ശരീരമാണ് അവർ കാണാൻ വരുന്നത്’ – ഷക്കീല പിന്നീട് തുറന്നു പറഞ്ഞു.ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ചതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിന് ഒരുക്കലുമില്ല എന്ന ഉറച്ച ഉത്തരമാണ് ഷക്കീലയുടെ ഭാഗത്തുനിന്നുണ്ടായത്. ‘ഏതാണ്ട് ആയിരത്തിയഞ്ഞൂറോളം ട്രാൻസ്‌ജെൻഡർ കുട്ടികൾ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്. എനിക്ക് ഭർത്താവില്ല, കുട്ടികളില്ല, ആരുമില്ല, ഒറ്റയ്ക്കാണ് താമസം. പക്ഷേ, ഞാൻ മരിച്ചാൽ അവിടെ കുറഞ്ഞത് ആയിരത്തിയഞ്ഞോളം ട്രാൻസ്‌ജെൻഡർ കുട്ടികളുണ്ടാകും. എനിക്കത് മതി’ എന്നായിരുന്നു ഒരു ടെലിവിഷൻ ഇന്റർവ്യൂവിൽ പങ്കെടുത്ത് സംസാരിക്കവേ അവർ പറഞ്ഞത്..

Shakeela actresses
Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});
0 Reactions

Leave a Reply

Your email address will not be published. Required fields are marked *