EP Jayarajan did a good deed in the life of Thomas Mash yesterday;

തോമസ് മാഷ് ജീവിത്തതില്‍ ഇന്നലെ നല്ലൊരു പുണ്യകര്‍മ്മം ചെയ്തു ഇ പി ജയരാജൻ;

വെബ് ഡസ്ക് : -മുഖ്യമന്ത്രിയുടെ ‘സൗഭാഗ്യ നിമിഷം’ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഇപി ജയരാജനും. യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു സൗഭാഗ്യം വന്നിരിക്കുകയാണ്. യുഡിഎഫുകാര്‍ ആരെങ്കിലും ഇതൊരു സൗഭാഗ്യമായി കാണുന്നുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ ഇനി പലരും കെവി തോമസിനെപ്പോലെ വഴിയാധാരമാവും. പുറത്താക്കാന്‍ വരുന്നവരും എത്രകാലം എന്നേ നോക്കേണ്ടൂ. കെവി തോമസിനെ നല്ലൊരു ഷാള്‍ കൊടുത്ത് സ്വീകരിച്ചില്ലേയെന്നും അദ്ദേഹം ജീവിത്തതില്‍ ഇന്നലെ നല്ലൊരു പുണ്യകര്‍മ്മം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.[the_ad_placement id=”adsense-in-feed”]

പോക്‌സോ കേസില്‍ അധ്യാപകന്‍ പ്രതിചേര്‍ക്കപ്പെട്ട സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ഇവിടെ സ്ത്ര സംരക്ഷണം ഉറപ്പ് വരുത്തും. എല്ലാ കുട്ടികളുടേയും സംരക്ഷണം ഉറപ്പ് വരുത്തും. ആ നിലപാട് സ്വീകരിച്ചിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും പരാതി കിട്ടിയാല്‍ അത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എല്ലാവരുടേയും സുരക്ഷിതത്വത്തിന് വേണ്ടി നിലപാട് സ്വീകരിക്കുകയാണ്. ഓരോ വിഷയത്തിലും പ്രതികരിക്കണോ. ഞങ്ങളുടെ നിലപാട് അതാണ്. ഒരു തെറ്റായ പ്രവണതകളേയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. എല്ലാവരുടേയും രക്ഷ ഇടത്പക്ഷ മുന്നണി ഭരിക്കുമ്പോള്‍ ഉണ്ടാവും. ഏത് ആക്രമണത്തന് എതിരേയും സര്‍ക്കാര്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply