PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

ഫലസ്‌തീന് ഐക്യദാർഢ്യവുമായി ദുൽഖർ സൽമാൻ;

ഫലസ്‌തീന് ഐക്യദാർഢ്യവുമായി ദുൽഖർ സൽമാൻ ഇസ്രായേൽ നരഹത്യ തുടരുന്നതിനിടെ ഫലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സൂപ്പർ താരം ദുൽഖർ സൽമാൻ;

<p id="<a-href=www.politicaleye.news/ഫലസ്‌തീന്–ഐക്യദാർഢ്യവുമായി-ദുൽഖർ-സൽമാൻ;"കൊച്ചി:ഫലസ്‌തീന് ഐക്യദാർഢ്യവുമായി ദുൽഖർ സൽമാൻ ഇസ്രായേൽ നരഹത്യ തുടരുന്നതിനിടെ ഫലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സൂപ്പർ താരം ദുൽഖർ സൽമാൻ. റഫായിലെ ഇസ്രായേൽ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിൻ്റെ ഐക്യദാർഢ്യം. എല്ലാ കണ്ണും റഫായിലാണെന്ന തലവാചകത്തോടെ ഇൻസ്റ്റഗ്രാം റ്റോറി കാംപയിനിൽ പങ്കുചേരുകയായിരുന്നു ദുൽഖർ.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ മലയാളി താരം കനി കുസൃതി ഫലസ്‌തീന് ഐക്യദാർഢ്യവുമായി എത്തിയത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ തണ്ണിമത്തൻ വാനിറ്റി ബാഗുമായാണ് കനി കാൻ വേദിയിലെത്തിയത്. കനി അഭിനയിച്ച പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്ക്‌കാരം ലഭിച്ചിരുന്നു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

ഞായറാഴ്‌ച രാത്രി റഫായിലെ ഒരു അഭയാർഥി ക്യാംപ് ഇസ്രായേൽ ബോംബിട്ട് കത്തിച്ചാമ്പലാക്കിയിരുന്നു. സംഭവത്തിൽ അൻപതോളം പേരാണു വെന്തുമരിച്ചത്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമായിരുന്നു. ഗർഭിണികളും കൂട്ടത്തിലുണ്ടായിരുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. റഫായിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഉത്തരവ് അവഗണിച്ചായിരുന്നു ഇസ്രായേൽ അതിക്രമം.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

ആക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഭവനരഹിതരായ മനുഷ്യരെ കൊന്നൊടുക്കുന്ന ഇസ്രായേൽ ആക്രമണം പ്രതിഷേധാർഹമാണെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചത്. ആക്രമണം അവസാനിപ്പിക്കണം. റഫായിൽ ഒരിടത്തും ഫലസ്തീനികൾക്കു സുരക്ഷിതമല്ല. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് അടിയന്തരമായി വെടിനിർത്തണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും മാക്രോൺ വ്യക്തമാക്കി.

റഫാ ആക്രമണം അതിഗുരുതരമാണെന്നായിരുന്നു സ്പെയിനിന്റെ പ്രതികരണം. നിരപരാധികളായ ഫലസ്തീനികൾ കൊല ചെയ്യപ്പെട്ട മറ്റൊരു ദിവസം കൂടിയാണിത്. എന്നാൽ, ഈ ആക്രമണത്തിന്റെ വ്യാപ്‌തി കുറച്ചുകൂടി വലുതാണ്. ഐ.സി.ജെ ഉത്തരവ് വന്ന ശേഷമാണ് ഈ ആക്രമണം നടന്നതെന്നും സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബറസ് ചൂണ്ടിക്കാട്ടി.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

അതിക്രൂരമായ ആക്രമണമെന്ന് വിമർശിച്ചു അയർലൻഡ് വിദേശകാര്യ മന്ത്രി മിഷേൽ മാർട്ടിൻ. ഈ ബോംബാക്രമണത്തിൻ്റെ പ്രത്യാഘാതം ഞെട്ടിപ്പിക്കുന്നതാണ്. നിരപരാധികളായ കുട്ടികളും സാധാരണക്കാരുമാണു കൊല്ലപ്പെട്ടിരിക്കുന്നത്. റഫായിലെ സൈനിക നടപടികൾ ഇപ്പോൾ തന്നെ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

#Dulquer Salmaan

#Gaza #Dulquer Salmaan #Israel #Palestinesolidarity #Rafah #Rafahattack

0 Reactions

Leave a Reply

Your email address will not be published. Required fields are marked *