PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

നഷ്ടപരിഹാരം നൽകി അസം സർക്കാർ;

<h2 class="wp-block-heading" id=" നഷ്ടപരിഹാരം നൽകി അസം സർക്കാർ കോടതി ഇടപെടലിനെ തുടർന്നാണ് നഷ്‌ടപരിഹാരം നൽകിയത്;

ഗുവാഹത്തി:നഷ്ടപരിഹാരം നൽകി അസം സർക്കാർ അസമിൽ ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം നൽകി അസം സർക്കാർ. കോടതി ഇടപെടലിനെ തുടർന്നാണ് നഷ്‌ടപരിഹാരം നൽകിയത്. നാഗോൺ ജില്ലയിലെ പൊലീസ് സ്റ്റേഷൻ കത്തിച്ച സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് വർഷം മുമ്പാണ് അഞ്ച് കുടുംബങ്ങളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.

ഇവർക്ക് നഷ്ടപരിഹാരം നൽകിയതിന്റെ വിശദാംശങ്ങൾ അസം സർക്കാറിൻ്റെ അഭിഭാഷകൻ ഗുവാഹത്തി ഹൈക്കോടതിയിൽ സമർപ്പിച്ചു. നാഗോൺ പൊലീസ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലാണ് അഞ്ച് കുടുംബങ്ങൾക്ക് തിങ്കളാഴ്‌ച നഷ്‌ടപരിഹാരം വിതരണം ചെയ്തത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

2022 മെയ് 21ന് നാഗോൺ ജില്ലയിലെ സലോനബാരി ഗ്രാമത്തിൽ നിന്നുള്ളവരാണ് ബട്ടദ്രാവ പൊലീസ് സ്റ്റേഷന് തീയിടുന്നത്. മീൻ വിൽപ്പനക്കാരനായ ഇസ്ലാം എന്നായാൾ പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം തന്നെ സംഭവത്തിൽ പ്രതികളാണെന്ന് ആരോപിച്ച് അഞ്ച് കുടുംബങ്ങളുടെ വീടുകൾ പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഈ വീടുകൾ നിയമവിരുദ്ധമായും വ്യാജ രേഖകൾ ഉപയോഗിച്ചും നിർമിച്ചതാണെന്നായിരുന്നു പൊലീസ് വാദം.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

കേസിൽ കഴിഞ്ഞവർഷം വാദം കേൾക്കുമ്പോൾ, വീട് നഷ്‌ടമായ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആർ.എം ഛായയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. വീടുകൾ പൊളിച്ചത് നിയമ വിരുദ്ധമായിട്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിർദേശം. അന്വേഷണത്തിൻ്റെ പേരിൽ അനുമതിയില്ലാതെ ആ രുടെയും വീട് തകർക്കാൻ പൊലീസിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ പൊലീസ് സൂപ്രണ്ടിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.

2024 ഏപ്രിൽ 24ന് ഇൻസ്പെക്‌ടർ ജനറൽ ഓഫ് പൊലീസ് സംസ്ഥാന സർക്കാറിന് നഷ്ടപരിഹാരം സംബന്ധിച്ച നിർദേശം സമർപ്പിച്ചു. വലിയ വീടുകൾക്ക് 10 ലക്ഷവും കുടിലുകൾക്ക് 2.5 ലക്ഷം വീതവുമാണ് നഷ്ടപരിഹാരമായി നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്‌ച നഷ്‌ടപരിഹാരം നൽകിയത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

വീടുകൾ നിയമവിരുദ്ധമായി തകർത്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിവരങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കാൻ സർക്കാർ അഭിഭാഷകൻ നാലാഴ്‌ചത്തെ സമയം ചോദിച്ചു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

ഇസ്‌ലാമിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ്റെ ഭാര്യ കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഒളിപ്പിച്ച ആയുധങ്ങളും മയക്കുമരുന്ന് വസ്തു‌ക്കളും കണ്ടെത്താനായാണ് വീടുകൾ പൊളിച്ചതെന്ന് ഹരജിക്ക് മറുപടിയായി നാഗോൺ എസ്.പി ബുധനാഴ്‌ച സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നു.

നഷ്ടപരിഹാരം നൽകി അസം സർക്കാർ;

0 Reactions

Leave a Reply

Your email address will not be published. Required fields are marked *