അട്ടപ്പാടിയിൽ മൂന്നുവയസുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ;

വെബ്ഡെസ്‌ക്:-അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ സാമ്പിൾ പരിശോധനയിലാണ് പേ വിഷബാധസ്ഥിരീകരിച്ചത്. പാലക്കാട്ആർ.ഡി.ഡി.എല്ലിലാണ് (ഡിസീസ് ഡയ​ഗ്നോസിസ് ലാബ്) പരിശോധന നടത്തിയത്. തിരുവോണ നാളിലാണ് ഷോളയൂരിലെ കുട്ടിയെ നായ കടിച്ചത്.

തിരുവോണ ദിവസം വീട്ടുമുറ്റത്ത്ഓടിക്കളിക്കുകയായിരുന്ന ആദിവാസി ബാലനെയാണ് നായ ആക്രമിച്ചത്. ഷോളയൂർ സ്വർണപിരിവിൽ മണികണ്ഠന്റെയും പാർവതിയുടെയും മകൻ ആകാശിനാണ് (3) 8ന് വൈകിട്ട് ആറോടെ പട്ടിയുടെ കടിയേറ്റത്. കണ്ണിനോടു ചേർന്ന് ഒന്നിലേറെ മുറിവുകളുണ്ട്. കുട്ടിയെ കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിൽപ്രവേശിപ്പിച്ചു.

കാറ്റഗറി 3ൽ ഉൾപ്പെട്ട മുറിവായതിനാൽ കുട്ടിക്കു പേവിഷ ബാധക്കെതിരെ സീറവും വാക്സീനും നൽകി. വീട്ടിലേക്കു മടങ്ങിയ കുട്ടിയെ പിറ്റേന്നു വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാക്സിന്റെ രണ്ടാംഡോസ്കുത്തിവയ്പ്പെടുത്തശേഷംഇന്നലെയാണ് കുട്ടി ആശുപത്രി വിട്ടത്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top