PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
Middle East MalayalamMiddle East NewsWorld News

ജിദ്ദ ടവറിന്റെ നിർമാണം പുനരാരംഭിച്ചു

സൗദിയിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ജിദ്ദ ടവറിന്റെ നിർമാണം വീണ്ടും തുടങ്ങി

റിയാദ്:- ജിദ്ദ ടവറിന്റെ നിർമാണം പുനരാരംഭിച്ചു സൗദി അറേബ്യയിലെ ജിദ്ദാ ടവറിന്റെ നിർമ്മാണം വീണ്ടും തുടങ്ങി. ഒരു കിലോമീറ്ററിലധികം(3280 feet) ഉയരമുള്ള ഈ ടവർ, പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന പദവി സ്വന്തമാക്കും. ആദ്യഘട്ട നിർമ്മാണം കുറച്ച് വർഷങ്ങളായി നിർത്തിയിരുന്നെങ്കിലും, ഇപ്പോൾ ഇരട്ടി വേഗതയോടെ പ്രവൃത്തികൾ വീണ്ടും ആരംഭിച്ചു.

$26 ബില്യൺ മുതൽ മുടക്ക് 2028-ൽ പൂർത്തിയാകുമെന്ന പ്രതീക്ഷ

$26 ബില്യൺ (ഏകദേശം ₹2,16,000 കോടി) വരെയുള്ള ഈ ഭീമൻ പദ്ധതി 2028-ഓടെ പൂർണ്ണമായി പൂർത്തിയാകുമെന്നാണ് നിർമ്മാതാക്കളുടെയും സൗദി ഭരണകൂടത്തിൻ്റെയും പ്രതീക്ഷ. 63 നിലകൾ ഇതിനകം പൂർത്തികരിച്ചിട്ടുണ്ട്, നിർമ്മാണ പ്രവൃത്തികൾ വലിയ വേഗത്തിൽ ആണ് മുന്നോട്ട് പോകുന്നത് മിഡിൽ ഈസ്റ്റിലെ ബിസിനസ്, ടൂറിസം, ആധുനിക സാങ്കേതികവിദ്യ എന്നിവയെ ഒരുപോലെ ആകർഷിക്കാൻ ഈ ടവർ ലക്ഷ്യമിടുന്നു.

ടൂറിസത്തിനും സാമ്പത്തിക വളർച്ചയ്ക്കുമുള്ള വലിയ പ്രതീക്ഷ

ടവറിന്റെ നിർമ്മാണതോടൊപ്പം അതിന്റെ പരിസര പ്രദേശങ്ങളിൽ വിപണികൾ, ടൂറിസ്റ്റ് ആകർഷണകേന്ദ്രങ്ങൾ, ഹോട്ടലുകൾ, ബിസിനസ് ഹബ്ബുകൾ എന്നിവയും ഇതിന്റെ ഭാഗമായി വരും. സൗദി അറേബ്യയുടെ “Vision 2030” വികസന ലക്ഷ്യങ്ങളുടെ ഭാഗമായിട്ട് ആണ് ഇത് ദ്രുത ഗതിയിൽ പൂർത്തീകരിക്കാൻ ലക്ഷ്യം ഇടുന്നത്

ആഗോള ശ്രദ്ധ ആകർഷിക്കുന്ന പദ്ധതിയിലേക്ക്

ഉയരത്തിൽ ദുബായിലെ ബുർജ് ഖലീഫയെ മറികടക്കുന്ന ജിദ്ദ ടവർ ലോകത്തെ ഉയരത്തിലുള്ള ഐകണിക് ടവറുകളെ കുറിച്ചുള്ള പട്ടികയിൽ സൗദി വലിയൊരു ചുവടുവയ്‌ക്കുകയാണ്.

പദ്ധതി ആദ്യമാരംഭിച്ചപ്പോൾ സാമ്പത്തിക പ്രതിസന്ധികൾ, കരാർ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയും നിർമ്മാണം നിലച്ചതിന്റെയും പ്രധാന കാരണങ്ങളായിരുന്നു. ഇപ്പോൾ പുതിയ മാനേജ്മെന്റ്, പുതിയ ഫണ്ടിംഗുകൾ എന്നിവ ഉപയോഗിച്ച് വീണ്ടും പ്രവൃത്തികൾ ദ്രുത ഗതിയിൽ നടക്കുകയാണ്.

#PoliticalEyeNews | #JeddahTower | #SaudiArabia | #WorldTallestBuilding | #Vision2030 | #MiddleEastNews | #ConstructionUpdate

👉 politicaleye.news – Where Global Stories Rise First.

0 Reactions

Leave a Reply

Your email address will not be published. Required fields are marked *