PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

കൊല്ലപ്പെടും എന്നത് ഉറപ്പ്;കൊലപാതകത്തിന് മുൻപ് പ്രതിയുടെ ഭീഷണി പോസ്റ്റ്;

കൊല്ലപ്പെടും എന്നത് ഉറപ്പ്; കണ്ണൂരിൽ വെടിവെപ്പിന് മുൻപ് പ്രതിയുടെ ഭീഷണി പോസ്റ്റ്!

കണ്ണൂർ: വ്യക്തി വൈരാഗ്യത്തിന്റേതെന്ന് കരുതുന്ന ഒരു ക്രൂര കൊലപാതകം കണ്ണൂരിൽ നടന്നു. 49 വയസുകാരൻ രാധാകൃഷ്ണനെ പ്രതി സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തി. ഈ സംഭവത്തിന് മുൻപ് പ്രതി ഫേസ്ബുക്കിൽ ഭീഷണിപ്പെടുത്തിയതിനൊപ്പം, തോക്കേന്തിയ ചിത്രവും പങ്കുവെച്ചിരുന്നു.

ആസൂത്രിത കൊലപാതകം; പ്രതിയുടെ ഭീഷണി പ്രസ്താവനകൾ

വ്യാഴാഴ്ച വൈകുന്നേരം ഏഴരയോടെ കൈതപ്രത്ത് നടന്ന ഈ കൊലപാതകം തികച്ചും ആസൂത്രിതമായിരുന്നു. “കൊള്ളിക്കുക എന്നത് ആണ് ടാസ്ക്, കൊള്ളും എന്നത് ഉറപ്പ്” എന്ന സന്ദേശം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്, സന്തോഷ് ഭീഷണി മുഴക്കിയിരുന്നു.

ഫേസ്ബുക്കിൽ നിരന്തരം ഭീഷണി പോസ്റ്റുകൾ!

സന്തോഷ്‌ Nk എന്ന പേരിൽ ഫേസ്ബുക്കിൽ നിരവധി പോസ്റ്റുകൾ പ്രതി പങ്കുവെച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

https://www.facebook.com/share/15sWAC8mRY

കണ്ണൂർ: വ്യക്തി വൈരാഗ്യത്തിന്റേതെന്ന് കരുതുന്ന ഒരു ക്രൂര കൊലപാതകം കണ്ണൂരിൽ നടന്നു. 49 വയസുകാരൻ രാധാകൃഷ്ണനെ പ്രതി സന്തോഷ് വെടിവെച്ച്.. #kannur, #malayalmnews,
കൊല്ലപ്പെടും എന്നത് ഉറപ്പ്;കൊലപാതകത്തിന് മുൻപ് പ്രതിയുടെ ഭീഷണി പോസ്റ്റ്

വെടിയുതിർത്ത ശേഷം പ്രതി പൊലീസ് പിടിയിൽ


ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് കണ്ണൂർ കൈതപ്രത്ത് 49 വയസുകാരനായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം നടന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ്, രാധാകൃഷ്ണൻ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരുന്ന വീട്ടിൽ പ്രതി സന്തോഷ് എത്തി വെടിയുതിർക്കുകയായിരുന്നു.

നാട്ടുകാർ ഓടിയെത്തി, ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വെടിവെടുപ്പിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രാധാകൃഷ്ണനെ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.

പോലീസ് സ്ഥലത്തെത്തി, പ്രതിയെ പിടികൂടി
സംഭവം അറിഞ്ഞ നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി സംഭവസ്ഥലത്ത് പരിശോധന നടത്തി പ്രതിയായ സന്തോഷിനെ പിടികൂടി.

രാധാകൃഷ്ണനും സന്തോഷും തമ്മിലുള്ള പരിചയം;

കല്യാട് സ്വദേശിയായ രാധാകൃഷ്ണൻ ഗുഡ്‌സ് ഡ്രൈവർ
കൊലചെയ്യപ്പെട്ട രാധാകൃഷ്ണൻ കണ്ണൂർ കല്യാട് സ്വദേശിയാണ്. ഗുഡ്‌സ് ഡ്രൈവർ ആയിരുന്ന ഇദ്ദേഹം വർഷങ്ങളായി കൈതപ്രത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

സന്തോഷും രാധാകൃഷ്ണന്റെ കുടുംബവും തമ്മിൽ അടുപ്പം
രാധാകൃഷ്ണന്റെയും സന്തോഷിന്റെയും കുടുംബങ്ങൾ പരസ്പരം പരിചിതരായിരുന്നു. കൂടാതെ, രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സ്കൂൾ കാലഘട്ടത്തിൽ ക്ലാസ്‌മേറ്റുകളുമായിരുന്നു.

വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചോ?
സന്തോഷുമായി ഭാര്യക്കുണ്ടായിരുന്ന പഴയ ബന്ധത്തെ രാധാകൃഷ്ണൻ ചോദ്യം ചെയ്തിരുന്നതായി സൂചനയുണ്ട്. ഈ വിഷയത്തിൽ മുമ്പും വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

.

#latestnewsmalyalam Kannur #murder

0 Reactions

Leave a Reply

Your email address will not be published. Required fields are marked *